ജയറാം പരാജയ നായകന്‍: ജ്യുവല്‍ മേരി

ജയറാമിന്റെ നായികയായി അഭിനയിച്ചാല്‍ കറിയറിന്റെ അന്ത്യം കാണുമോയെന്ന പേടിയാണ് പുതുമുഖ നായികമാര്‍ക്കിപ്പോള്‍. ടെലിവിഷന്‍ ഷോകളിലൂടെ സിനിമാ രംഗത്ത് എത്തിയ ജ്യുവല്‍ മേരിയാണ് ജയറാമിന്റെ നായികയാകാനുള്ള ഓഫര്‍ ഒടുവില്‍ നിരസിച്ചത്. മമ്മൂട്ടിയുടെ നായികയായാണ് ജ്യുവല്‍ മേരി സിനിമയിലേക്കെത്തിയത്. മമ്മൂട്ടി മികച്ച നടനാണെന്നാണ് അദ്ദേഹത്തോടൊപ്പം അരങ്ങേറ്റം കുറിക്കാനായത് ഭ്യാഗ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ജയറാമിനെപ്പോലൊരു പരാജയ നായകന്റെ കൂടെ അഭിനയിച്ചാല്‍ കരിയര്‍ അവസാനിക്കുമോ എന്നാണ് മേരിയുടെ ചിന്ദ.
ഒരു കാലത്ത് മലയാളത്തില്‍ തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നടനാണ് ജയറാം. എന്നാല്‍ അദ്ദേഹത്തിന് സമീപകാലത്തായി ഒരു വിജയചിത്രം പോലും സമ്മാനിക്കാനായിട്ടില്ല. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ താരപദവി നഷ്ടപ്പെട്ടത് ജയറാമിന് വിനയാകുന്നു. ജയറാമിനൊപ്പം അഭിനയിക്കാന്‍ പുതുമുഖ നായികമാര്‍ക്ക് പോലും താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനാല്‍ ജയറാമിന്റെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്നാണ് ജ്യുവലിന്റെ പക്ഷം. ജയറാമിന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തില്‍ നായിക ആകാനുള്ള ഓഫറാണ് ജ്യുവല്‍ മേരി നിരസിച്ചത്. മലയാളത്തിലെ മറ്റ് ചില പുതുമുഖ നായികമാരും ചിത്രത്തിലെ വേഷം വേണ്ടന്നുവച്ചിരിക്കുകയാണ്.
റിമി ടോമിയും ജയറാമും ഒന്നിച്ച തിങ്കള്‍ മുതല്‍ വെള്ളിവരെ സംവിധാനം ചെയ്ത കണ്ണന്‍ താമരക്കുളമാണ് ആടുപുലിയാട്ടം സംവിധാനം ചെയ്യുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ തീറ്ററില്‍ മൂക്കുംകുത്തി വീണ ചിത്രമായിരുന്നു. അടുത്ത കാലത്തിറങ്ങിയ സര്‍ സിപി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ഉല്‍സാഹകമ്മിറ്റി എന്നീ ജയറാം ചിത്രങ്ങളും വമ്പന്‍ പരാജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha