അവാര്‍ തിരിച്ച് നല്‍കാന്‍ തനിക്ക് ഉദ്ദേശമില്ല, ബിട്ടനില്‍ നിന്ന് കിട്ടിയ നിയമബിരുദം എന്ത്‌കൊണ്ട് മഹാത്മാഗാന്ധി തിരികെ നല്‍കാത്തതെന്തന്നും ഉലകനായകന്‍

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നടന്‍ കമല്‍ഹാസന്‍, ബ്രിട്ടനില്‍ നിന്ന് കിട്ടിയ നിയമബിരുദം എന്ത്‌കൊണ്ട് മഹാത്മാഗാന്ധി തിരികെ നല്‍കാത്തതെന്തന്നും ഉലകനായകന്‍ പറഞ്ഞു. ഇന്ത്യാക്കാര്‍ എല്ലാവരും മാതൃകയാക്കുന്നത് മഹാത്മാ ഗാന്ധിയെയാണ്. എന്നിട്ടുമെന്തേ അവാര്‍ഡ് തിരിച്ചു നല്‍കുന്നവര്‍ അത് കാണുന്നില്ല.
അസഹിഷ്ണുത ഇന്ത്യയില്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്നും, അതിന്റെപേരില്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് പാഴ്‌വേലയാണെന്നും നടന്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. \'1947ലും അസഹിഷ്ണുത ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്യം രണ്ടായത്\'. എന്നിട്ടും ബ്രിട്ടണില്‍ നിന്ന് ലഭിച്ച ബിരുദം എന്തുകൊണ്ട് മഹാത്മാഗാന്ധി തിരിച്ചു നല്‍കിയില്ലെന്നതാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്ന ചോദ്യം. ബ്രിട്ടീഷുകാരോടുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ ഗാന്ധിജി അത് ചെയ്യേണ്ടതായിരുന്നില്ലേ എന്ന ചോദ്യമാണ് സൂപ്പര്‍താരം ഉയര്‍ത്തുന്നത്.
അസഹിഷ്ണുത മറ്റൊരു വിഭജനത്തിന് കൂടി കാരണമാകരുതെന്ന് കമല്‍ഹാസന്‍ പറയുന്നു. അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നത് നിരര്‍ഥകമാണെന്നും അസഹിഷ്ണുതയെ ബുദ്ധിപൂര്‍വം പരാജയപ്പെടുത്തണമെന്നും കമല്‍ പറഞ്ഞു. ഓരോ മേഖലയിലും മികവിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ആ മേഖലയിലുടെ തന്നെയാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
\'പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്, നിങ്ങള്‍ക്ക് സ്‌നേഹത്തോടെ അത് തന്നവരെയും സര്‍ക്കാറിനെയും അപമാനിക്കലാണ്. ഞാന്‍ പറയുന്നത് അവര്‍ കണക്കിലെടുക്കില്ലായിരിക്കാം, പക്ഷേ, അവര്‍ പൊട്ടിത്തെറിക്കരുത്, അവര്‍ കുറച്ചുകൂടി സഹിഷ്ണുത കാണിക്കണം\' പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത സാഹിത്യചലച്ചിത്രകാരന്മാരെ അദ്ദേഹം ഉപദേശിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടം ഒരു പാര്‍ട്ടിയെ ലക്ഷ്യമിട്ടാകുന്നതിനോടും യോജിപ്പില്ല. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇത്തരം കാര്യങ്ങള്‍ നാം ചര്‍ച്ചചെയ്യണം അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha