മൊയതീനാവേണ്ടിയിരുന്നത് ജയന്‍... കാലം മൊയ്തീനേയും ജയനേയും കൊണ്ടുപോയി

കാലം മൊയ്തീനേയും ജയനേയും കൊണ്ടുപോയില്ലായിരുന്നെങ്കില്‍ എക്കാലത്തേയും ഹിറ്റാകുമായിരുന്നു മൊയ്തീന്റെ അനശ്വര പ്രേമം. മൊയ്തീനായി വെള്ളിത്തിരയിലെത്താന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ജയന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. ജയന്‍ നായകനായ അഭിനയം എന്ന സിനിമയുടെ നിര്‍മ്മാതാവ് മൊയ്തീനായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ തന്റെ ജീവിതാനുഭവങ്ങള്‍ മൊയ്തീന്‍ ജയനുമായി പങ്കുവച്ചിരുന്നു. സംഭവബഹുലമായ ജീവിതകഥ കേട്ട ജയന്‍ ഇതൊരു സിനിമയാക്കാമെന്നും താന്‍ മൊയ്തീനായ് അഭിനയിക്കാമെന്നു വാക്കും കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മാസത്തിനു ശേഷം കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന് ജീവന്‍ നഷ്ടമായി. കുറച്ചുനാളുകള്‍ക്ക് ശേഷം മൊയ്തീനെയും മരണം കീഴടക്കി. ഈ രണ്ട് ദുരന്തങ്ങളും ഒഴിവായിരുന്നെങ്കില്‍ മലയാളത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ മൊയ്തീന്‍ ജയനിലൂടെ തിരശീലയിലെത്തുകയും ആ ഭാഗ്യം പൃഥ്വിരാജിന് നഷ്ടമാവുകയും ചെയ്‌തേനെ.
വര്‍ഷങ്ങള്‍ക്കിപ്പുറം മൊയ്തീനെ അനശ്വരമാക്കി പൃഥ്വിരാജ് കയ്യടിവാങ്ങി. പ്രണയിനി കാഞ്ചനമാലയായി എത്തിയത് പാര്‍വതിയുമായിരുന്നു. എസ്. വിമല്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലും സ്ഥാനംപിടിച്ചു. 50 ദിവസം പിന്നിട്ട ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha