പ്രേമം കണ്ടവര്‍ക്കായി ഒരു ട്രെയിലര്‍

കേരളത്തില്‍ പ്രേമം സിനിമ കാണാത്ത യുവതീയുവാക്കള്‍ കുറവാണ്. പ്രേമത്തിലെ ഓരോ സീനുകളും ഇപ്പോഴും നമ്മുടെ മനസില്‍ തന്നെയുണ്ട്. അവര്‍ക്കായി പ്രേമത്തിന്റെ ട്രെയിലര്‍ വന്നു കഴിഞ്ഞു.
ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയേറ്ററില്‍ എത്തി കോടികള്‍ വാരിയ ചിത്രമാണ് പ്രേമം. നിവിന്റെയും നായികമാരുടെയും പ്രേമം ആരാധകര്‍ മുഴുവന്‍ നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ വമ്പന്‍ ഹിറ്റായി കഴിഞ്ഞു.
എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരല്ല വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിറിള്‍ ജോസഫ് എന്ന ആരാധകനനാണ് ട്രെയിലറിന് പിന്നില്‍. പുറത്തിറങ്ങിയ ഡി.വി.ഡി പ്രിന്റില്‍ നിന്നാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.
രണ്ടര മിനുട്ടോളമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. തിയറ്ററുകളില്‍ 100 ദിവസത്തിലേറെ തികച്ച ചിത്രം തിയറ്ററുകളില്‍ നിന്നും 40 കോടിയോളം നേടിയിരുന്നു. ചിത്രത്തിലെ നിവിന്റെ വ്യത്യസ്തമായ ഗെറ്റപ്പുകള്‍ പ്രേക്ഷകരില്‍ മുന്‍കൂട്ടി എത്താതിരിക്കാനാണ് ട്രെയിലര്‍ അണിയറക്കാര്‍ ഇറക്കാതിരുന്നത് എന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha