തന്നെയും മകനെയും ബിജെപിയാക്കി, വ്യാജ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ നടന്‍ ശ്രീനിവാസന്‍

തന്റെയും മകന്റെയും ചിത്രം ദുരുപയോഗം ചെയ്ത് ഫെയ്‌സ്ബുക്കില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ ഡിജിപിക്ക് പരാതി നല്‍കി. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് വരുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ശ്രീനിവാസന്റെ പരാതി. ഡിജിപി പരാതി സൈബര്‍ സെല്ലിന് കൈമാറി. തന്റെയും മകന്റെയും ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് ഈ മാസം ആദ്യമാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച പ്രസ്താവന ഇങ്ങനെ
ശ്രീനിവാസന്‍:\' കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു.\'
വിനീത് ശ്രീനിവാസന്‍:\' എന്റെ അച്ഛന്‍ എനിക്കുതന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന\'
ഇരുവരും നടത്തിയ പരസ്യ പ്രസ്താവനയെന്ന രീതിയില്‍ വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബി.ജെ.പി അനുഭാവികളാണ് പ്രധാനമായും പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നാല്‍ സംഭവമറിഞ്ഞ് താന്‍ ഞെട്ടിയെന്നായിരുന്നു ശ്രീനിവാസന്റെ ആദ്യ പ്രതികരണം. \'ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നല്‍കാന്‍ ഞാന്‍ മെനക്കെട്ടിട്ടില്ല. ഈ പ്രചരിക്കുന്നതുപോലൊരു രാഷ്ട്രീയ നിലപാട് മറ്റൊരിടത്തും ഞാന്‍ പറഞ്ഞിട്ടുമില്ല.
എന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേര്‍ ചര്‍ച്ച ചെയ്യുന്നതായി സുഹൃത്ത് പറഞ്ഞറിഞ്ഞു. ഞാന്‍ സത്യാവസ്ഥ പറഞ്ഞപ്പോള്‍ അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ഉടന്‍ ബിജു എന്നുപേരുള്ള ഒരാള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ പ്രസ്താവന തിരുത്താന്‍ നിങ്ങളാരെന്നമട്ടില്‍ കയര്‍ത്തു സംസാരിച്ചു. ബിജുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അദ്ദേഹം ഒരു മോഡി അനുഭാവിയാണത്രെ.
അതെന്തായാലും ഇത്തരം ഒരു നുണപ്രചരണം ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമുണ്ടാവും. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിന് മറുപടി പറയാന്‍ എനിക്കറിയാം. പക്ഷേ, ഇതു ഞാന്‍ പറയാത്ത കാര്യമാണ്. അതും തെരഞ്ഞെടുപ്പു പ്രചരണ കുതന്ത്രമാവാമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രചരണത്തിന് തന്നെ കരുവാക്കരുതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha