വിക്രമിനിഷ്ടം പഴഞ്ചോറും മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയും

കഥാപാത്രങ്ങള്‍ക്ക് വേണ്ടി , ആഹാരക്രമത്തിലൂടെ ശരീരത്തെ മാറ്റി മറിക്കുന്ന നടന്‍ വിക്രമിനിഷ്ടം പഴഞ്ചോറും മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയും. പഴഞ്ചോറും ഉണക്കമീനും താരത്തിന് വലിയ ഇഷ്ടമാണ്. മലയാളിയായ ഭാര്യ ഇതൊക്കെ ഉണ്ടാക്കി കൊടുക്കും. കോഴിക്കോട്ട് കിട്ടുന്ന കല്ലുമ്മക്കായയും ഇഷ്ടമാണ്. ജീവ്തത്തില്‍ വഴിത്തിരിവായ സേതുവിനായി പട്ടിണികിടന്നും പച്ചവെള്ളം കുടിച്ചും ഭാരം കുറച്ചു.
പിതാമഹനിലെ സിത്തന്‍ എന്ന കഥാപാത്രത്തിനായി ദിവസം 30 കോഴിമുട്ടയും ഒരു കിലോ കോഴിയിറച്ചിയും കഴിച്ചു. പത്ത് പേരുടെ കരുത്ത് കാട്ടുന്ന കഥാപാത്രമായിരുന്നു അത്. അന്യനില്‍ അംബിക്ക് വേണ്ടി ആദ്യം ശരീരം ക്ഷീണിപ്പിച്ചു. കഥാപാത്രങ്ങളെ വിക്രം ശരീരം കൊണ്ടുകൂടെയാണ് ഉള്‍ക്കൊള്ളുന്നത്. ജിമ്മിലെ വര്‍ക്കൗട്ട് മണിക്കൂറുകളോളം നീണ്ട് പോകും. ബി പോസിറ്റീവാണ് വിക്രമിന്റെ രക്തഗ്രൂപ്പ്. അതുകൊണ്ട് താരം വളരെ പോസിറ്റീവാണ്. ഒരിക്കല്‍ ആക്‌സിഡന്റ് പറ്റിയപ്പോള്‍ കാല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ തന്റെ ആത്മവിശ്വാസം കൊണ്ട് താരം അതിനെ അതിജീവിച്ചു. മലയാളത്തിലും തമിഴിലും പത്ത് വര്‍ഷത്തോളം ചെറിയ വേഷങ്ങള്‍ ചെയ്ത് അലഞ്ഞ് തിരിഞ്ഞ ശേഷമാണ് ഒരു നല്ല വേഷം ചെയ്തതെന്നും താരം ഓര്‍മിക്കുന്നു. അപകടം നടന്ന ശേഷം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ അത്രയും ബുദ്ധിമുട്ടിയില്ലെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha