അടുത്ത ചിത്രം അവനുവേണ്ടി, താന്‍ ദിലീപിനെ ഒഴിവാക്കിയിട്ടില്ലന്ന് നാദിര്‍ഷാ

നാദിര്‍ഷയും ദിലീപും തമ്മിലുള്ള ബന്ധം മലയാളികള്‍ക്കൊക്കെ അറിയാവുന്നതാണ്. നാദിര്‍ഷാ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ ആത്മാര്‍ഥ സുഹൃത്തായ ദിലീപിനെ പരിഗണിച്ചില്ലെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെയാണ് ആദ്യം കഥയുമായി സമീപിച്ചതെന്നും എന്നാല്‍ ദിലീപ് നാദിര്‍ഷയോടുള്ള സ്‌നേഹംകൊണ്ട് ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നാദിര്‍ഷായുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും തന്റെ മോശം സമയം കാരണം ദിലീപ് സ്വയം ഒഴിയുകയായിരുന്നു. നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചാല്‍ പരാജയപ്പെടുമോ എന്ന ഭീതി ദിലീപിനുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് നാദിര്‍ഷായുടെ ആദ്യ സിനിമയില്‍ ദിലീപ് ഇല്ലാതെ പോയത്.
എന്നാല്‍ നാദിര്‍ഷായുടെ രണ്ടാമത്തെ ചിത്രത്തില്‍ ദിലീപാണ് നായകന്‍. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. ഉജ്ജ്വല വിജയമായ അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് നാദിര്‍ഷ പ്ലാന്‍ ചെയ്യുന്നതെന്നാണ് അറിയുന്നത് ഇരുവരും ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് അറിവ്.
ഇപ്പോള്‍ ദിലീപ് ചിത്രത്തിന് വേണ്ടി പാട്ടെഴുതുന്നതിന്റെ തിരക്കിലാണ് നാദിര്‍ഷ. ടു കണ്‍ട്രീസില്‍ ദിലീപ് പാടി അഭിനയിക്കുന്ന ഈ ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കിങ് ലയറിന്റെ ചിത്രീകരണത്തിന് രണ്ട് ദിവസം അവധി നല്‍കിയായിരിക്കും ടു കണ്‍ട്രീസിന്റെ ചിത്രീകരണത്തില്‍ ദിലീപ് പങ്കെടുക്കുക. നേരത്തെ സൗണ്ട് തോമ, റിങ് മാസ്റ്റര്‍, പാണ്ടിപ്പട, വെട്ടം തുടങ്ങിയ ഒട്ടേറെ ദിലീപ് ചിത്രങ്ങള്‍ക്ക് വേണ്ടി നാദിര്‍ഷാ പാട്ടെഴുതിയിട്ടുണ്ട്.
സിദ്ദിഖിന്റെ രചനയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലയറിന്റെ എറണാകുളത്തെ ലൊക്കേഷനിലാണ് ദിലീപ് ഇപ്പോള്‍. കിങ് ലയറില്‍ നിന്ന് രണ്ട് ദിവസം അവധിയെടുത്താണ് ദിലീപ് 2 കണ്‍ട്രീസിലെ ഗാനരംഗത്തിലഭിനയിക്കുന്നത്. ദിലീപിനോടൊപ്പം നായിക മംമ്തയും ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha