പൃഥ്വിരാജിന്റെ ബേബിമൂണ്‍ ഇസ്താംബൂളില്‍

ഹണിമൂണ്‍ മാത്രം പോരാ ഇക്കാലത്ത്, ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എവിടെയെങ്കിലും യാത്ര പോണം. പൃഥ്വിരാജ് സുപ്രിയയെ കൊണ്ട് പോയത് ഇസ്താംബുളിലായിരുന്നു. രണ്ട് പേര്‍ക്കും ഇഷ്ടമുള്ള സ്ഥലം. അവിടെ വെച്ച് കണ്ട പലരും പറഞ്ഞു, ജനിക്കാന്‍ പോകുന്നത് ആണാണെന്ന്. എന്നാല്‍ പെണ്ണാണെന്ന് രാജു വിശ്വസിച്ചു. രാജുവിന് പെങ്ങമ്മാരില്ല. അതുകൊണ്ടാവാം.
മകള്‍ ജനിച്ചതോടെ ഷൂട്ടിംഗ് കൊച്ചിയിലേക്ക് മാറ്റാനുള്ള പ്രവണത രാജുവിന് കൂടിയിട്ടുണ്ട്. പാവട എന്ന സിനിമ തൊടുപുഴയിലാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇന്റീരിയര്‍ സീനുകള്‍ കൊച്ചിയില്‍ ചെയ്താല്‍ പോരെ എന്ന് രാജു ചോദിച്ചതോടെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിന് കാര്യം പിടികിട്ടി. അങ്ങനെ 12 ദിവസമേ തൊടുപുഴയില്‍ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. പണ്ട് മണിയന്‍പിള്ള രാജുവിനും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. മക്കളെ കാണാതെ എത്രയോ ദിവസം കഴിഞ്ഞു.
സിനിമാ നടന്റെ മകനായുള്ള ബാല്യമൊന്നും ആയിരുന്നില്ല പൃഥ്വിയുടേത്. അതിനാല്‍ മകളുടെ പിറന്നാള്‍ ഫ്‌ളാറ്റിനടുത്തുള്ള അനാഥാലയത്തിലാണ് ആഘോഷിച്ചത്. പൃഥ്വിക്ക് ഫ്‌ളാറ്റ് ഇഷ്ടമല്ല. വിശാലമായ വീട്ടിലാണ് രാജു ജനിച്ചതും വളര്‍ന്നതും. എന്നാല്‍ ജോലി കഴിഞ്ഞ് എപ്പോഴാ തിരിച്ച് വരുന്നതെന്ന് പറയാന്‍ പറ്റില്ല. സുപ്രിയയെയും മകളെയും വീട്ടില്‍ തനിച്ചാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഫ്‌ളാറ്റിലായി ജീവിതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha