ഫഹദിനെ സംവിധായകര്‍ക്കുവേണ്ട, ജോഷിയും ഫഹദിനെ ഒഴിവാക്കി

പ്രമുഖ സംവിധായകര്‍ ഫഹദ്ഫാസിലിനെ ഒഴിവാക്കുന്നതായി സൂചന. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് അവസാനമായി ഫഹദിനെ ഒഴിവാക്കിയത്. എന്താണ് ഒഴിവാക്കാന്‍ കാരണമെന്ന് പറയുന്നില്ലെങ്കിലും താരത്തിന് മാര്‍ക്കറ്റില്ല എന്നാണ് സിനിമ പ്രവര്‍ത്തകരുടെ അഭിപ്രായം. ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി ചെയ്യാനിരുന്ന ഹ്യൂമര്‍ ചിത്രത്തില്‍ നിന്നാണ് ഫഹദിനെ ഒഴിവാക്കിയത്. വൈദിക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കാനിരുന്നത്. ഇതിനു മുമ്പും ഫഹദിനെ സംവിധായകര്‍ തഴയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ പണം വാങ്ങിയിട്ട് അഭിനയിക്കുന്നില്ലെന്ന് ഒരു പുതുമുഖ സംവിധായകന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഫഹദിന്റെ മഹേഷിന്റെ പ്രതികാരം ക്രിസ്തുമസിന് തിയറ്ററിലെത്തും. അമേരിക്കയില്‍ ചിത്രീകരിച്ച മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രവും റിലീസിനായി തയ്യാറായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha