മോഷണമുതല്‍ വിജയമായി...അനാര്‍ക്കലിയുടെ തിരക്കഥ മോഷ്ടിക്കപ്പെട്ടത്

നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലിയുടെ തിരക്കഥ മോഷ്ടിക്കപ്പെട്ടത്. കൊച്ചിയിലെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സംവിധായകന്‍ സച്ചിയുടെ കാറില്‍ നിന്നാണ് തിരക്കഥ മോഷണം പോയത്. തിരക്കഥാ കൃത്തായ സച്ചിയുടെ പ്രഥമ സംവിധാന സംരംഭമാണ് അനാര്‍ക്കലി. ഒരു പകര്‍പ്പ് പോലും എടുത്തുവയ്ക്കുന്നതിന് മുന്‍പ് തിരക്കഥ മോഷണം പോയതോടെ ചിത്രം മുടങ്ങുമെന്ന് കരുതി പ്രതിസന്ധിയിലായിരിക്കെയാണ് സച്ചിയെ തോടി തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വരുന്നത്.
തിരക്കഥ ഒഴികെ എല്ലാം എടുത്ത ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ഒരു ബസ് കണ്ടക്ടര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തിരക്കഥയ്‌ക്കൊപ്പം കിട്ടിയ ഡോക്ടറുടെ കുറിപ്പടിയില്‍ നിന്ന് ലഭിച്ച നമ്പരില്‍ ബന്ധപ്പെട്ടാണ് പോലീസ് സച്ചിയിലേക്ക് എത്തുന്നത്. ഒരു സിനിമ പോലെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ തിരക്കഥയാണ് ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.
കവരത്തി ദ്വീപില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളചിത്രമാണ് അനാര്‍ക്കലി. ബിജു മേനോന്‍, മിയ ജോര്‍ജ്, സുദേവ് നായര്‍, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha