അന്‍സിബയ്ക്ക് സില്‍ക്കിന്റെ കണ്ണ്

തനിക്ക് അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ കണ്ണാണെണ്ണ് അന്‍സിബ. കണ്ണുകള്‍ക്ക് മയക്കമുണ്ട്. ചുരുദാറിട്ടാലും പലരും താന്‍ ഹോട്ടാണെന്ന് പറയുമെന്നും താരം പറഞ്ഞു. എന്നാല്‍ താന്‍ വലിയ ഹോട്ടല്ലെന്നും ജീന്‍സും ടോപ്പുമാണ് തന്റെ ഫാഷന്റെ അങ്ങേയറ്റമെന്നും താരം പറഞ്ഞു. താന്‍ നടിയാകണമെന്ന് ഉമ്മയ്ക്കായിരുന്നു കൂടുതല്‍ ആഗ്രഹമെന്ന് അന്‍സിബ പറഞ്ഞു. ഉമ്മയും താനും തമ്മില്‍ 17 വയസിന്റെ വ്യത്യാസമേ ഉള്ളൂ എന്നും താരം പറഞ്ഞു.
ഉമ്മയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷെ, യാഥാസ്ഥിതിക കുടുംബമായത് കൊണ്ട് നടന്നില്ല. മകളെയെങ്കിലും നടിയാക്കണമെന്ന് തീരുമാനിച്ചു. എല്ലാ സിനിമകളും അന്‍സിബയെ തിയറ്ററില്‍ കൊണ്ട് കാണിച്ചു. അങ്ങനെയാണ് സിനിമ തലയ്ക്ക് പിടിച്ചത്. പിന്നീട് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു. അങ്ങനെ സിനിമയിലും എത്തി. താന്‍ ഭയങ്കര റൊമാന്റിക്കാണെന്ന് താരം പറഞ്ഞു. ഉന്നൈ നിനൈത്ത് എന്ന ചിത്രം എത്ര തവണ കണ്ടെന്ന് താരത്തിന് ഓര്‍മയില്ല. സൂര്യയാണ് നായകന്‍. ആ കണ്ണുകളിലേക്ക് നോക്കിയാല്‍ ആരും ഫഌറ്റാകുമെന്ന് അന്‍സിബ പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് പോലും തനിക്കൊരു പ്രണയം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
എം.ടിയുടെ വീടിന് അടുത്താണ് അന്‍സിബ താമസിക്കുന്നത്. അദ്ദേഹം രാവിലെ നടക്കാന്‍ പോകുന്നത് നോക്കി നില്‍ക്കാറുണ്ട്. എത്രയെത്ര നായിക കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. അക്കാലത്തെങ്ങും ജീവിക്കാന്‍ കഴിയാഞ്ഞത് നഷ്ടമാണെന്നും താരം പറഞ്ഞു. എം.ടിയും മാധവിക്കുട്ടിയുമാണ് തന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരെന്നും അന്‍സിബ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha