ഡോക്ടറാകാന്‍ മോഹിച്ചു... പക്ഷെ വിധി ഗായകനാകാനും

കുട്ടിക്കാലം മുതല്‍ താന്‍ ഡോക്ടറാകാന്‍ അതിയായി മോഹിച്ചിരുന്നെന്ന് ഗായകന്‍ ജി. വേണുഗോപാല്‍. അച്ഛനായിരുന്നു തന്നെ ഡോക്ടറാക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നത്. അതിനായി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായി എന്‍ട്രന്‍സ് എഴുതിയിട്ടും കിട്ടിയില്ല. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ശിശുദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് സംഗീതവുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അച്ഛന് വോണുഗോപാലിനെ പാട്ടിന്റെ വഴിയെ നടത്താന്‍ ഒരു താത്പര്യവുമില്ലായിരുന്നു. എങ്കിലും അവസാനം പാട്ടുകാരനാവുക തന്നെ ചെയ്തു.
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓര്‍ക്യുട്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത \'സ്‌നേഹപൂര്‍വം വേണുഗോപാല്‍\' പദ്ധതി എസ്എടിയില്‍ നടപ്പിലാക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. ഈ കൂട്ടയ്മ ആര്‍.സി.സി.യുമായി സഹകരിച്ച് നിരവധി പദ്ധതികള്‍ നടത്തുന്നുണ്ട്. ഈ പദ്ധതികളാണ് ഇനി എസ്.എ.ടി.യിലേക്കും വ്യാപിപ്പിക്കുന്നത്.
ഭാരതത്തിലെമ്പാടുമുള്ള കുട്ടികള്‍ ശിശുദിനമാഘോഷിക്കുമ്പോള്‍ ഈ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളെക്കൂടി ആ ആഘോഷത്തിന്റെ ഭാഗമാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിപാടി കാലാകാലങ്ങളായി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് തിരുവനന്തപുരം ശാഖയും എസ്.എ.ടി. ആശുപത്രിയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ വാര്‍ഡുകള്‍ വൃത്തിയാക്കി അലങ്കരിക്കുകയും അവര്‍ക്കായി നിരവധി മത്സരം സംഘടിപ്പിക്കുകയും അവര്‍ക്ക് മധുരം നല്‍കുകയും ചെയ്തു. ഈ കുരുന്നുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്ധയായ കുമാരി ഷിംന മറിയത്തിന്റെ മിമിക്രി ഏറെ കൈയ്യടി നേടി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ശിശുരോഗ വിഭാഗം മേധാവി ഡോ. കെ.ഇ. എലിസബത്ത്, ശിശുരോഗ വിഭാഗം സര്‍ജറി മേധാവി ഡോ. അജയകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷൈല, ശിശുരോഗ ന്യൂറോളജി വിഭാഗം മേധാവിയും ഐ.എ.പി. ജില്ലാ പ്രസിഡന്റുമായ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ശിശുരോഗ വിഭാഗം ആര്‍.എം.ഒ. ഡോ. ദേവകുമാര്‍ ശിശുരോഗ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എം. സുല്‍ഫിക്കര്‍ അഹമ്മദ്, നഴ്‌സിംഗ് ഓഫീസര്‍ സെലിന്‍ തോമസ്, ഡോ. സന്തോഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എസ്.എ.ടി. ആശുപത്രിയുടെ മുമ്പിലുള്ള അമ്മയും കുഞ്ഞും പ്രതിമ സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് ശില്‍പിയായ ആര്യനാട് രാജേന്ദനെ ചടങ്ങില്‍ ആദരിച്ചു. ഏറ്റവും മികച്ച പി.ജി. ഡോക്ടര്‍ക്കുള്ള ഡോ. സതി മെമ്മോറിയല്‍ അവാര്‍ഡ് ഡോ. എല്‍. ഷിംനയ്ക്ക് സമ്മാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha