പൃഥ്വിരാജിന് ഹാട്രിക്; അനാര്‍ക്കലി സൂപ്പര്‍ റൊമാന്‍സ്

പൃഥ്വിരാജിന് ഹാട്രിക് സൂപ്പര്‍ഹിറ്റ്. മൊയ്തീനും അമര്‍ അക്ബറിനും പിന്നാലെ അനാര്‍ക്കലിയും സൂപ്പര്‍ഹിറ്റിലേക്ക്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ ചിത്രം പുതിയ കാഴ്ചകളും മനുഷ്യരും കടലിന്റെ മനോഹാരിതയും കാണിച്ചു തരുന്നു. പ്രണത്തിനായി മരിച്ച അനാര്‍ക്കലിയുടെയും സലിമിന്റെയും കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂഫി സംഗീതവും പ്രണയവും വിരഹവും വേദനയും കാത്തിരിപ്പും പ്രേക്ഷകരുടെ കണ്ണും കരളും നിറയ്ക്കുന്നു.
പല കാലങ്ങളിലൂടെ പല ഭാവത്തിലും രൂപത്തിലും എത്തുന്ന പൃഥ്വിരാജ് പ്രേക്ഷകരുടെ കയ്യടി നേടുന്നു. അതിനേക്കാള്‍ കയ്യടി കിട്ടുന്നത് ബിജുമേനോനാണ്. ആത്മസുഹൃത്തിന്റെ പ്രണയത്തിനായി ജീവിതത്തിലെ പലതും നഷ്ടപ്പെട്ട സഖറിയായായി ബിജുമേനോന്‍ അവസാനം വരെ ചിരിപ്പിക്കുന്നു. വിദ്യാസാഗറിന്റെ സംഗീതമാണ് അനാര്‍ക്കലിയുടെ മറ്റൊരു ആകര്‍ഷണം. മാത്രികമായ സംഗിതവും പശ്ചാത്തല സംഗീതവും കഥാ മുഹൂത്തങ്ങളുമായി ഇഴചേരുന്നു.
സച്ചി എന്ന തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് അനാര്‍ക്കലിയെന്ന് ചിത്രം കണ്ടാല്‍ തോന്നില്ല. അത്രയ്ക്ക് മനോഹരമാണ് ഓരോ ടേക്കിംസും. കടലും പ്രണയവും എത്ര കണ്ടാലും അനുഭവിച്ചാലും മതിവരില്ലെന്ന് സംവിധായകന്‍ കാണിച്ചു തരുന്നു. സുജിത്ത് വാസുദേവിന്റെ ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലിപിനും പിന്നാലെ ഹാട്രിക്ക് സൂപ്പര്‍ഹിറ്റ് ലഭിക്കുന്ന താരമായി പൃഥ്വിരാജ് മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha