കൃഷ്ണപ്രഭയുടെ ഫോട്ടോയ്ക്ക് അശ്‌ളീല കമന്റ് യുവാവ് പിടിയില്‍

നടി കൃഷ്ണപ്രഭയുടെ ചിത്രത്തിന് അശ്ലീല കമന്റിട്ട 22കാരന്‍ തൃശൂരില്‍ പിടിയില്‍. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ ക്ലാസിക്കല്‍ ഡാന്‍സ് ബുക്ക് ചെയ്ത ക്ഷേത്രത്തിലെ ഭാരവാഹികളാണ് കമന്റ് ശ്രദ്ധയില്‍പ്പെടുത്തിയത്. യുവാവിന്റെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഫിലിം പ്രമോഷനും സ്വന്തം മാര്‍ക്കറ്റിംഗിനും വേണ്ടിയാണ് താരം ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയത്. സിനിമകളിലെ ഫോട്ടോയും ലൊക്കേഷന്‍ ചിത്രങ്ങളുമാണ് സാധാരണ അപ് ലോഡ് ചെയ്യുന്നത്.
ഒരിക്കല്‍ ഒരു ചിത്രത്തിന് ഒരുത്തന്‍ മോശമായ കമന്റിട്ടു. വൃത്തികെട്ട നാടന്‍ പ്രയോഗമായിരുന്നു അത്. പെണ്ണായാല്‍ എന്തുമാകാം എന്നാണ് ചിലരുടെ മനോഭാവം. വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും സുഖമല്ലേ ചേട്ടാ എന്ന് തിരിച്ചൊരു കമന്റിട്ടു. അതോടെ അവന്റെ സൂക്കേട് തീര്‍ന്നു. മഞ്ഞപ്പിത്തം ബാധിച്ചവന് ചുറ്റുമുള്ളത് മഞ്ഞയായി തോന്നും. ഇത്തരക്കാര്‍ക്ക് നല്ല പ്രതികരണം നല്‍കിയാല്‍ അടങ്ങും. പ്രതികരിക്കാതിരിക്കുന്തോറും ഇവമ്മാരുടെ സ്വഭാവം വഷളാകും.
അശ്ലീല പോസ്റ്റുകള്‍ ടാഗ് ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ താരം അത് മാറ്റും. അനുവാദമില്ലാതെ ടാഗ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇപ്പോള്‍ സെക്യൂരിറ്റി ഓപ്ഷന്‍ താരം സെറ്റ് ചെയ്തു. അശ്ലീല കമന്റുകള്‍ ഡിലീറ്റ് ചെയ്യാറില്ല. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമ്പോള്‍ അത് ഉപകരിക്കും. ശല്യം രൂക്ഷമാകുമ്പോള്‍ മാത്രമേ താരം പരാതി നല്‍കിയിട്ടുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha