Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം കാലിലെ മന്ത് മൂടിവെച്ചിട്ടാണ് മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്നത്... വ്യക്തിഹത്യ ആകാമെന്ന് വിചാരിച്ചാലും കുറച്ചൊക്കെ നിലവാരം വേണ്ട.. നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നും ഇല്ലേയെന്ന് തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

14 MARCH 2023 01:20 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിയതോടെ കേസിൽ കൂടുതൽ എളുപ്പത്തിൽ തന്നെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നതെന്ന തുറന്ന് പറച്ചിലുമായി എത്തുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ ഉയർത്തുകയാണ് സജി നന്ത്യാട്ട്. അതിജീവിതയുടെ സിനിമ തകർക്കാന്‍ ദിലീപ് ശ്രമിച്ചെന്നാണ് ചിലരുടെ ആരോപണം. ഒരു സിനിമ തകർക്കാനോ വിജയിപ്പിക്കാനോ ദിലീപിനെന്നല്ല ആർക്കും സാധിക്കില്ല. സിനിമ കൊള്ളാമെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ പ്രേക്ഷകർ കൈവിടുമെന്നും സജി നന്ത്യാട്ട് പറയുന്നു. മലയാളത്തിലെ പ്രേക്ഷകർ വളരെ സെലക്ടീവാണ്. അടുത്തകാലത്ത് ചുരുക്കം സിനിമ മാത്രമാണ് വിജയിച്ചത്. അതിജീവിതയുടെ പടം ദിലീപ് കാരണം പരാജയപ്പെട്ടുവെന്ന് സാമാന്യ ബോധ്യമുള്ളവർ പറയുന്ന കാര്യമല്ല. കേരളത്തിലെ പ്രേക്ഷകരൊക്കെ ദിലീപ് പറയുന്നത് പോലെയാണ്. ദിലീപിന്റെ വാക്കുകേട്ടാണ് ഇവരൊക്കെ സിനിമയ്ക്ക് പോവുന്നതെന്നും നടി ആക്രമിപ്പക്കപ്പെട്ട കേസിലെ രഹസ്യ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ പുറത്ത് ദിലീപ് അനുകൂലികള്‍ ചർച്ച നടത്തുന്നു, അപമാനിക്കുന്നു എന്ന രീതിയിലാണ് ചിലരുടെ പ്രതികരണം.

കോടതിയെ വ്യക്തമായി അപമാനിച്ചവരാണ് ഈ പറയുന്നത്. അതിനുള്ള തെളിവുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടാണ് ദിലീപ് ഫാന്‍സ് കോടതിയെ മോശമായി ചിത്രീകരിച്ചെന്ന് പറയുന്നത്. സ്വന്തം കാലിലെ മന്ത് മൂടിവെച്ചിട്ടാണ് മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്നത്. കോടതിയെ ഒരു കാലത്ത് നിശിതമായി വിമർശിച്ചവർക്കൊക്കെ ഇപ്പോള്‍ കോടതിയോട് വലിയ സ്നേഹമാണ്. കോടതിക്കെതിരെ എത്ര മോശമായിട്ടാണ് ചാനലിലൂടേയും സോഷ്യല്‍ മീഡിയലിലൂടേയും സംസാരിച്ചത്. ഇതൊന്നും ഞാന്‍ വെറുതെ പറയുന്നതല്ല. അതൊക്കെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ലഭ്യമാണ്. മറ്റുള്ളവരെല്ലാം ഇപ്പോള്‍ ഈ വിഷയം ചർച്ച ചെയ്യുന്നത് നിർത്തിയെങ്കിലും ചിലർ ഇപ്പോഴും പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. ഇവരോടൊക്കെ സഹതാപം തോന്നുകയാണ്. ചാനലില്‍ ചർച്ച ചെയ്യുമ്പോള്‍ കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി ഇത്രമാത്രം തരംതാഴുന്നത് ശരിയാണോ.

ഇതൊക്കെ നോക്കി നിങ്ങള്‍ തന്നെ സ്വയം വിലയിരുത്തണം. രാമന്‍പിള്ള വിയർക്കുന്നു, ദിലീപ് നെട്ടോട്ടത്തില്‍' എന്നാണ് ഒരു ഹെഡ്ഡിങ്. ഇത് കാണുമ്പോള്‍ ആളുകള്‍ ഉടന്‍ കയറും. രാമന്‍പിള്ള എവിടെയാണ് വിയർത്തത്. രാമന്‍പിള്ള വിയർക്കുന്നത് ഇവന്‍ കണ്ടോയെന്നാണ് ചോദിക്കാനുള്ളത്. ദിലീപിന്റെ സ്ഥിരം പരിപാടി തേപ്പാണെന്നാണ് അടുത്ത ഹെഡ്ഡിങ്. തേക്കാന്‍ ഇവനാണോ ദിലീപിന് തുണി അലക്കി കൊടുക്കുന്നത്. വെറുതെ ഒരോ മലയാള പദങ്ങളും പ്രയോഗങ്ങളും എടുത്തിട്ട് കാഴ്ച്ചക്കാരെ ഉണ്ടാക്കാനുള്ള പണിയാണ്. 'ദിലീപിന്റെ കാര്യം കട്ടപ്പൊകയെന്ന് കലിയുഗ ജ്യോതിഷി'- എന്നാണ് മറ്റൊരു ഹെഡ്. ദിലീപിന്റെ കാര്യം കട്ടപ്പുകയാണെന്ന് തീരുമാനിക്കേണ്ടത് ആരാണ്. കോടതിയാണ് ഈ വിഷയത്തില്‍ അന്തിമ വിധി പറയേണ്ടത്. വിചാരണയ്ക്ക് ശേഷം കോടതിയാണ് തെറ്റുകാരനെ ശിക്ഷിക്കുന്നത്. അല്ലാതെ ഏതെങ്കിലും ജ്യോതിഷിമാരല്ല. അതിജീവിത ജയിക്കും ദിലീപ് തോല്‍ക്കും' എന്നാണ് മറ്റൊരു ഹെഡ്ഡ്.

അതിജീവിത ജയിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. എന്നാല്‍ അതിജീവിത ജയിച്ചാല്‍ എങ്ങനെയാണ് ദിലീപ് തോല്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാവ്യാമാധവന്‍ നാണം കെട്ടു എന്നുള്ള ഹെഡ്ഡുമുണ്ട്. നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നും ഇല്ലേയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. വ്യക്തിഹത്യ ആകാമെന്ന് വിചാരിച്ചാലും കുറച്ചൊക്കെ നിലവാരം വേണ്ട. ദിലീപ് കുടുംബസമേതം കോടതി കയറി ഇറങ്ങും ദൈവത്തിന്റെ തിരിച്ചടിയെന്നാണ് മറ്റൊരു കണ്ടുപിടിത്തം. അതിജീവിതയുടെ സിനിമ തകർക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന ഹെഡ്ഡുമുണ്ട്. ഒരു സിനിമ തകർക്കാനോ വിജയിപ്പിക്കാനോ ദിലീപിനെന്നല്ല ആർക്കും സാധിക്കില്ല. സിനിമ കൊള്ളാമെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ പ്രേക്ഷകർ കൈവിടുമെന്നും സജി നന്ത്യാട്ട് പറയുകയാണ്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ മറ്റ് എല്ലാ പ്രതികളും പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ 2017 മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സർ. നിരവധി തവണ കോടതികള്‍ക്ക് മുമ്പില്‍ ജാമ്യാപേക്ഷയുമായി എത്തിയെങ്കിലും ഒരു തവണ പോലും പ്രതിയെ പുറത്തിറങ്ങാന്‍ കോടതി അനുവദിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends