ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ.. ചിലപ്പോൾ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും.. റംസാനുമായി പ്രണയത്തിലോ? ദില്‍ഷ തുറന്ന് പറയുന്നു...

സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും റംസാനൊപ്പമുള്ള ഡാൻസ് വീഡിയോകളാണ് ഷെയർ ചെയ്യാറുള്ളത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരണങ്ങളും നടന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദില്‍ഷ. "ഞാന്‍ ആരുടെ കൂടെ നിന്നാലും അങ്ങനെയാണ് വരിക. ഞാന്‍ ഈയ്യടുത്തൊരു വീഡിയോയുടെ തമ്പ് നെയില്‍ കണ്ടത് ദില്‍ഷ കല്യാണത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. ഞാന്‍ ഡാന്‍സ് കളിക്കാന്‍ പോയൊരു സ്‌റ്റേജ് ആണത്. അവിടെ ഞാന്‍ എന്തിനാണ് എന്റെ കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാനും റംസാനും മൈക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. എനിക്കത് തുറന്നു നോക്കണം എന്ന് തോന്നിയിരുന്നു. പക്ഷെ തുറന്നില്ല, കാരണം അതിലൊരു മണ്ണാങ്കട്ടയും ഉണ്ടാകില്ലെന്ന് എനിക്കറിയാം. അങ്ങനെ ഒരുപാട് തമ്പ് നെയിലുകള്‍ കണ്ടിട്ടുണ്ട്. അവരെ സമ്മതിക്കണം. അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ", എന്നാണ് ദില്‍ഷ പറയുന്നത്.
https://www.facebook.com/Malayalivartha