നടന്‍ ഹരീഷ് പേങ്ങനുവേണ്ടി ചികിത്സ ധനസഹായം അഭ്യര്‍ത്ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

നടന്‍ ഹരീഷ് പേങ്ങനുവേണ്ടി ചികിത്സ ധനസഹായം അഭ്യര്‍ത്ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നടന്‍ ഹരീഷ് പേങ്ങന്‍ ഗുരുതരമായ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടന്റെ ചികിത്സയ്ക്ക് ധാരാളം ധനസഹായം ആവശ്യമുണ്ട്. 'ഹരീഷ് ഏട്ടന് സുഖമില്ല.
മേപ്പടിയാന്‍, ഷെഫീക്കിന്റെ സന്തോഷം എന്നീ ചിത്രങ്ങളുടെ ചിത്രീകരണ വേളയില്‍ എന്നോട് വളരെ പ്രൊഫഷണലായും ഹൃദ്യമായുമാണ് ഏട്ടന്‍ പെരുമാറിയത്. എല്ലാവരും സാദ്ധ്യമായ സഹായം സമാഹരിച്ച് നല്‍കണം. ഞാന്‍ എന്റെ പങ്ക് നല്‍കി.' ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷ് പേങ്ങന് കരള്‍ രോഗമാണെന്ന് കണ്ടെത്തി. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കണമെന്നതാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഇതിനായുള്ള ശസ്ത്രക്രിയയ്ക്ക് വലിയ തുക ആവശ്യമുണ്ട്. ഇതിനായി ധനസഹായം തേടി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha






















