Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി എന്നോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം... ഞാൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു: ജാഫർ ഇടുക്കി

14 MAY 2023 01:04 PM IST
മലയാളി വാര്‍ത്ത

സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന നടനാണ് ജാഫർ ഇടുക്കി. കോമഡി വേഷങ്ങൾ കരിയറിന്റെ തുടക്കകാലത്ത് ചെയ്തിരുന്ന നടനെ തേടി ഇന്ന് വ്യത്യസ്തമായ വേഷങ്ങളെത്തുന്നുണ്ട്. ചുരുളി എന്ന സിനിമയിലെ പ്രകടനമാണ് അടുത്തിടെ ഇതിലേറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചു. ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതയാണ് ജാഫർ ഇടുക്കിയെ നടനെന്ന രീതിയിൽ വ്യത്യസ്തനാക്കുന്നത്. ജാഫർ ഇടുക്കിയിലെ നടനെ കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന സിനിമകളും ഇന്ന് തേടിയെത്തുന്നു.

വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരെ ഒരു ആരോപണം വന്നിരുന്നതായി പറയുകയാണ് ജാഫർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ആരോപണം വന്നിട്ടും നിരപരാധിയാണെന്ന് വ്യക്തമായെങ്കിലും അപ്പോഴേക്കും താനനുഭവിക്കാനുള്ളത് അനുഭവിച്ചിരുന്നെന്നും ഇദ്ദേഹം പറയുന്നു. കുറേ വർഷം മുമ്പ് അനുഭവിച്ച യാതനകളുണ്ട്.

പ്രധാന ചാനലുകളിൽ കൂടിയായിരുന്നു കലാഭവൻ മണിയുമായുള്ള കാര്യങ്ങളൊക്കെ വന്ന് കൊണ്ടിരുന്നത്. ഇന്ന് ആ കേസൊക്കെ തള്ളിപ്പോയി. ഇനി എന്നോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. ഞാൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു. കാര്യമറിയാതെ കുറേ സംസാരിച്ചു. ഞാനൊരു വൈദിക കുടുംബത്തിലുള്ള ആളാണ്. ഒരു വ്യക്തിക്ക് മേൽ ആരോപണം ഉന്നയിക്കുമ്പോൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാൾ പ്രതിയല്ലല്ലോ.

അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല. പക്ഷെ ഇന്നാണെങ്കിൽ ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ. നമ്മൾ വാ തുറന്നാൽ മറ്റുള്ളവർ അറിയും. അതിനാൽ നമ്മൾ മാനം മര്യാദയ്ക്ക് ജീവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയെന്നും ജാഫർ ഇടുക്കി അഭിപ്രായപ്പെട്ടു. ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതുൾപ്പെടെ മലയാള സിനിമയിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്.

ഞാൻ ഷെയ്ൻ നിഗത്തിനോടൊപ്പം അടുത്ത് അഭിനയിച്ച പടം ഇഷ്കാണ്. എനിക്കാ കുഞ്ഞിനെ അറിയാം. ചെറുപ്പം തൊട്ടേ അറിയാവുന്നതാണ്. ഇന്നേവരെ എനിക്ക് മുഷിപ്പുണ്ടാക്കുന്നതോ, ഈ പറയപ്പെടുന്ന രീതിയിൽ ലൊക്കേഷനിൽ വരുന്നതോ ഞാൻ കണ്ടിട്ടില്ല. ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. എനിക്കിപ്പോഴും നമ്മുടെ മോനെപ്പോലൊരു കുഞ്ഞാണ്. പറയുന്നവർ കൃത്യമായ തെളിവുകൾ കൊണ്ട് വരണം. ചുമ്മാ ഒരാൾക്കെതിരെ ആരോപണമുന്നയിക്കരുതെന്നും ജാഫർ ഇടുക്കി അഭിപ്രായപ്പെട്ടു.

നടൻ കലാഭവൻ മണിയുടെ മരണത്തോടനുബന്ധിച്ച് വന്ന അഭ്യൂഹങ്ങളാൽ ജാഫർ ഇടുക്കിയെയും ആ സമയത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. മണി മരിക്കുന്നതിന്റെ തലേന്ന് കൂട്ടുകാർക്കൊപ്പം മദ്യപിച്ചിരുന്നു, ജാഫർ ഇടുക്കിയുൾപ്പെടെയുള്ള സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആരോപണം വന്നതോടെ ഇവരെല്ലാം സംശയ നിഴലിലായി. മണിയുടെ സുഹൃത്തെന്ന കാരണത്താൽ താനടക്കമുള്ള നാൽപതോളം പേർ തീ തിന്നുകയാണെന്നും അന്ന് ജാഫർ ഇടുക്കി പറഞ്ഞു.

 

കേസ് നിലനിൽക്കവെ ചില സംവിധായകർ അവരുടെ സിനിമകളിലേക്ക് തന്നെ കാസ്റ്റ് ചെയ്യാൻ മടിച്ചെന്നും അന്ന് ജാഫർ ഇടുക്കി പറഞ്ഞു. തന്നെ അഭിനയിപ്പിച്ചാൽ ഡേറ്റിന്റെ പ്രശ്നങ്ങളുണ്ടാവുമോ എന്ന ഭയമായിരുന്നു അവർക്കെന്നും നടൻ ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് മണിയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചു.

ഏത് രാജ്യത്ത് പോയാലും മണി തന്നെ കൂടെ കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമിൽ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണിയെന്നും ജാഫർ ഇടുക്കി അന്ന് പറഞ്ഞു. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിക്കുന്നത്. നടന്റെ ശരീരത്തിൽ രാസവസ്തുക്കളുടെ അശം കണ്ടെത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്. എന്നാൽ പിന്നീട് കരൾ രോഗമാണ് മരണ കാരണമെന്ന് തെളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends