Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീനയോട് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു: സഹപ്രവർത്തകരെയും ഞെട്ടിച്ച് നടന്റെ ആ വാക്കുകൾ...

17 MAY 2023 03:47 PM IST
മലയാളി വാര്‍ത്ത

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് താരം. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി.

തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി. സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന മലയാളത്തില്‍ അവസാനമായി എത്തിയത്.

ഭർത്താവ് വിദ്യസാഗറിന്റെ മരണ ശേഷം സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി വളരെ സജീവമായി നിൽക്കുകയാണ് മീന. മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത് തമിഴ് സിനിമ ലോകം അടുത്തിടെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴിലെ ഒരു ചാനൽ ഇതിന്റെ ഭാഗമായി ഒരു പരിപാടിയും നടത്തിയിരുന്നു. തമിഴ് സിനിമ ലോകത്തെ പല പ്രമുഖരും പരിപാടിയിൽ പെങ്കെടുക്കുകയും മീനയെ കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു.

മീനയുടെ അടുത്ത സുഹൃത്തുക്കൾ പലരും നടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായി മാറുകയുണ്ടായി. ഇപ്പോഴിതാ, അക്കൂട്ടത്തിൽ നടൻ പ്രസന്ന പറഞ്ഞ വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്. ഞാൻ മീനയുടെ കടുത്ത ആരാധകനാണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഞാൻ വളരെ പൊസസീവ് ആണ്. യജമാൻ എന്ന സിനിമ ഇറങ്ങിയപ്പോൾ ചെന്നൈയിൽ ടിക്കറ്റ് കിട്ടാത്തതിനാൽ ട്രെയിനിൽ യാത്ര ചെയ്ത് കരൂരിൽ പോയി ഞാൻ സിനിമ കണ്ടിട്ടുണ്ട്. മീനയോട് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു,’ എന്നാണ് പ്രസന്ന പറഞ്ഞത്.

മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രസന്ന. മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി എത്തിയിട്ടുള്ള നടി സ്നേഹയുടെ ഭർത്താവാണ് താരം. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ പ്രസന്ന അഭിനയിച്ചിരുന്നു. അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിലും പ്രസന്ന ഒരു ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് വിവരം.

അടുത്തിടെ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിൽ നായികയായി സ്നേഹ അഭിനയിച്ചിരുന്നു. മീനയുടെ മകള്‍ നൈനിക അമ്മയുടെ പാത പിന്തുടര്‍ന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ 'തെരി' എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച് നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മീനയുടെ 40 വര്‍ഷങ്ങളുടെ ആഘോഷം നടന്നത്. നടന്‍ രജിനികാന്ത് ഉള്‍പ്പെയുള്ളവര്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തി. രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മീനയുടെ മകള്‍ നൈനിക വിദ്യാസാഗറും സംസാരിച്ചു. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവര്‍ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് ആയിരുന്നു നൈനിക വൈകാരികമായി സംസാരിച്ചത്. 'അമ്മ വളരെയധികം വര്‍ക്ക് ചെയ്യും.

 

എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ,' എന്നും നൈനിക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends