Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം: സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല... ആദ്യമായി പ്രതികരിച്ച് നടി സുകന്യ

19 MAY 2023 03:58 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ 90-കളിലെ മുന്‍നിര നായികമാരില്‍ പ്രധാനിയായിരുന്നു നടി സുകന്യ. ‘തൂവല്‍ കൊട്ടാരം’, ‘സാഗരം സാക്ഷി’, ‘ചന്ദ്രലേഖ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ സുകന്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ‘കുപ്രസിദ്ധ പയ്യന്‍’ എന്ന മധുപാല്‍ ചിത്രത്തിലൂടെയാണ്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീൻ പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. സുകന്യയെ കുറിച്ച് നടനും മാധ്യമ പ്രവർത്തകനുമായ ബയില്‍വാന്‍ രംഘനാഥൻ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ മിന്നും താരമായിരുന്ന സുകന്യയ്ക്ക് പക്ഷെ ജീവിതം അത്ര നല്ല ഓര്‍മ്മകള്‍ മാത്രമായിരുന്നില്ല നല്‍കിയത്.

കരിയറില്‍ വിജയം നേടുമ്പോഴും ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് സുകന്യയ്ക്ക്. ദാമ്പത്യ ജീവിതത്തിലാണ് സുകന്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ശ്രീധര്‍ രാജഗോപാലിനെയാണ് സുകന്യ വിവാഹം കഴിച്ചത്. വിവാഹ ശേഷം സുകന്യ അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഒരു കൊല്ലം മാത്രമാണ് സുകന്യയുടെ വിവാഹ ജീവിതത്തിന് അയുസണ്ടായിരുന്നുള്ളൂ. താരം നാട്ടിലേക്ക് തിരികെ എത്തുകയും വിവാഹ മോചനം നേടുകയും ചെയ്തു. ഭര്‍ത്താവ് സുകന്യയെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ താരം വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.

''സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം സംസാരിച്ച് ഒരു പരിഹാരത്തിലേക്ക് എത്തണം. അല്ലെങ്കില്‍ കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം. വിവാഹ മോചനം നേടിയില്ലെങ്കിള്‍ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും മോചനം നേടുന്നതില്‍ പേടിക്കാനൊന്നുമില്ല'' എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ വാക്കുകള്‍ വൈറലായി മാറുകയാണ്.

താരം പൊതുവെ പറഞ്ഞതാണെങ്കിലും തന്റെ വിവാഹ മോചനത്തേയും താരം ഇതിലൂടെ അര്‍ത്ഥമാക്കിയിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തന്റെ വിവാഹ മോചനത്തെക്കുറിച്ച് താരം ഇതുവരേയും സുകന്യ പരസ്യമായി സംസാരിച്ചിട്ടില്ല. താരത്തിന്റെ ഭര്‍ത്താവിന് അഭിനയിക്കുന്നതിനോട് എതിര്‍പ്പായിരുന്നുവെന്നും, സുകന്യയെ ഉപദ്രവിക്കുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബയില്‍വാന്‍ രംഘനാഥൻ സുകന്യയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.


പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി. തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും.

 

തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. അദ്ദേഹം വിവാഹത്തിന് എതിരായിരുന്നു. അതോടെ സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പോയത് പോലെ തന്നെ തിരിച്ചു വന്നു എന്ന് പറയുന്നതു പോലെയായിരുന്നു സുകന്യയുടെ തിരിച്ചു വരവ്. അമേരിക്കയില്‍ പോയതും തിരിച്ചു വന്നതും അതിവേഗമായിരുന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി.

 

വിവാഹം അമേരിക്കയില്‍ വച്ച് നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. എന്നാല്‍ ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അത് സത്യമാണോ എന്നറിയില്ലയെന്നും രംഘനാഥന്‍ പറയുന്നുണ്ട്. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥന്‍ പറയുന്നു. സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends