Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ: ഞെട്ടിച്ച് ആ തെളിവുകൾ...

20 MAY 2023 03:46 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് നടി. മീനയ്‌ക്കൊപ്പം തിളങ്ങി നിന്ന അന്നത്തെ നായിക നടിമാരുടെ കരിയർ ​ഗ്രാഫ് പരിശോധിക്കുകയാണെങ്കിൽ വിവാഹ ശേഷം പലരുടെയും ഗ്രാഫ് താഴ്ന്നെങ്കിലും മീനയുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടയ്ക്ക് കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും രണ്ടാം വരവ് മീന ​ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് സാധിച്ചിരുന്നു. നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി താരം മാറുകയായിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു.

ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് താരം. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി. തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി. സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന മലയാളത്തില്‍ അവസാനമായി എത്തിയത്.

ഭർത്താവ് വിദ്യസാഗറിന്റെ മരണ ശേഷം സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി വളരെ സജീവമായി നിൽക്കുകയാണ് താരം. മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത് തമിഴ് സിനിമ ലോകം അടുത്തിടെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴിലെ ഒരു ചാനൽ ഇതിന്റെ ഭാഗമായി ഒരു പരിപാടിയും നടത്തിയിരുന്നു. തമിഴ് സിനിമ ലോകത്തെ പല പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആ പരിപാടിയെ കുറിച്ചും അതിന് മീന വാങ്ങിയ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ.

നേരത്തെ മീനയുടെ വിവാഹം സംബന്ധിച്ചടക്കം ചില പരാമർശങ്ങൾ നടത്തി ബെയിൽവാൻ രംഗനാഥൻ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

 

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു. രംഗനാഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.


കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മീനയുടെ 40 വര്‍ഷങ്ങളുടെ ആഘോഷം നടന്നത്. നടന്‍ രജിനികാന്ത് ഉള്‍പ്പെയുള്ളവര്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തി. രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മീനയുടെ മകള്‍ നൈനിക വിദ്യാസാഗറും സംസാരിച്ചു. ഇപ്പോൾ മലയാളത്തിൽ അടക്കം ടെലിവിഷൻ ഷോകളുടെ ഭാഗമാണ് മീന. അമ്മയും മകളും എന്ന പരിപാടിയിലും എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിലും ജഡ്ജായിട്ടാണ് മീന എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends