Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരതമ്യത്തിന്റെ ആവശ്യമില്ല: ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി- ഉർവശി

20 MAY 2023 04:10 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഉര്‍വശിയും ,ശോഭനയും . ഇരുവരുടെയും ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. 90കളിലെ നായികമാര്‍ നായികാ സ്ഥാനത്ത് നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറുമ്പോഴും മലയാള സിനിമയില്‍ എന്നും ഉര്‍വശിക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഒരു ചാനലുമായി സംസാരിക്കവേയാണ് ഉര്‍വ്വശി മനസ്സുതുറന്നത്.

ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. താരതമ്യങ്ങളോട് താല്‍പര്യമില്ലാത്ത കാര്യമാണെന്ന് ഉര്‍വശി വ്യക്തമാക്കി. ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്നേക്കാള്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാന്‍സാണ്. ശോഭനയുടെയും പാര്‍വതിയുടെ രേവതിയുടെയും ഫാനാണ് ഞാന്‍.

എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയമാണ്. വേണ്ടത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീന്‍ പ്രസന്‍സുള്ള നടി. താരതമ്യം ഞാന്‍ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കില്‍ വിമര്‍ശിക്കാം. ടൈറ്റില്‍ ചേര്‍ത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു. ഒപ്പം ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്നും താരങ്ങൾ ഉളളതുകൊണ്ട് സിനിമ നല്ലതാകണമെന്നില്ലെന്നും നടി പറഞ്ഞു.

 

സിനിമകളിൽ തമാശകൾക്ക് മാറ്റം വന്നിട്ടുണ്ട്, തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകൾക്ക് സിനിമയിൽ ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്നും ഊർവശി പറഞ്ഞു. മുൻപ് അയൽവക്കത്തെ കുശുമ്പ് പറയുന്നതിൽ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ കോമഡി. ഇന്നത് പുരുഷ പ്രേക്ഷകർക്ക് ദഹിക്കണമെന്നേയില്ല. ഉപയോഗിക്കുന്ന ഭാഷയിലും നൽകുന്ന സംഭാഷണത്തിലും വരെ സ്ത്രീകൾക്ക് നിയന്ത്രണമുണ്ട്.

 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ ഇപ്പോഴും പഞ്ചവടിപ്പാലമാണ്. ഇപ്പോൾ ഹാസ്യത്തിന് മാത്രമായി താരങ്ങളില്ല എല്ലാവരും ഹാസ്യം ഗംഭീരമായി കൈകാര്യം ചെയ്യുന്നവരാണ്.'' - ഉർവശി പറഞ്ഞു. ചിലസമയത്ത് പടങ്ങളൊക്കെ ഓടുന്നത് കണ്ട് താൻ വലിയ താരമായി എന്ന് ചില നടിനടന്മാർക്ക് തോന്നിയെങ്കിൽ അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് പറയാം. സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല എന്ന് താരം പറയുന്നു.


ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാലു വര്‍ഗീസാണ് സിനിമയിലെ നായകന്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉര്‍വശി അഭിനയിച്ചത്. മലയാളത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉര്‍വശി ചെയ്യാറ്. മെയ്‍ 19ന് ചിത്രം തിയറ്ററിലെത്തും.

 

സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും 'ചിത്രത്തിനുണ്ട്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends