Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാപ്പു കാണാൻ വന്നപ്പോൾ ഇത് എന്റെ അവസാന നിമിഷങ്ങളാണെന്നാണ് ചിന്തിച്ചിരുന്നത്... പക്ഷെ എന്റെ മകൾ ഞെട്ടിച്ചു: ശാസ്ത്രത്തിനോ, ദൈവത്തിനോ, ആർക്കും ഞങ്ങളെ വേർപിരിക്കാൻ കഴിയില്ല- ബാല

21 MAY 2023 11:25 AM IST
മലയാളി വാര്‍ത്ത

കരൾ രോ​ഗം മൂർച്ഛിച്ച് നടൻ ബാല ​ഗുരുതരാവസ്ഥയിലാണെന്ന് വാർത്തകൾ വന്നപ്പോൾ മുതൽ സിനിമാ പ്രേമികളെല്ലാം പ്രാർഥനയിലായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും മാത്രമല്ല പ്രേക്ഷകരും ആരാധകരും ആഘോഷിക്കുന്നുണ്ട്. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ ബാല ആവശ്യപ്പെട്ടത് മകൾ പാപ്പുവിനെ ഒരുവട്ടം കാണണമെന്നാണ്. ബാലയുടെ ആ​ഗ്രഹം അറിഞ്ഞതും മുൻ ഭാര്യ അമൃതയും മകൾ പാപ്പുയെന്ന് വിളിക്കുന്ന അവന്തികയും ആശുപത്രിയിൽ ഓടി എത്തിയിരുന്നു.

ഏറെനേരം ബാലയ്ക്കൊപ്പം ചിലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ഇപ്പോഴിത മരണത്തെ മുന്നിൽ കണ്ട് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് മനസ് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രണ്ടാം ജന്മത്തെ കുറിച്ചും വളരെ നാളുകൾക്ക ശേഷം മകളെ കണ്ടതിനെ കുറിച്ചും ബാല മനസ് തുറന്നത്. കേരളത്തിൽ ഉള്ളവർ മാത്രമല്ല ലോകം മുഴുവൻ ഉള്ളവർ എനിക്ക് വേണ്ടി പ്രാർഥിച്ചുവെന്ന് ഞാൻ മനസിലാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.

ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാൻ. അഭിനയത്തിലേക്കും തിരിച്ച് വരാൻ പോവുകയാണ്. രണ്ട്, മൂന്ന് പടം സൈൻ ചെയ്തു. നാൽപ്പത് ദിവസം കൊണ്ട് ഞാൻ റിക്കവറായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുപാട് നാൾ റിക്കവർ ചെയ്യാൻ സമയം വേണം. എന്റെ കാര്യത്തിൽ എല്ലാം പെട്ടന്ന് സംഭവിക്കുകയായിരുന്നു. പത്ത് ദിവസം കൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. മറ്റുള്ളവർ അത്ര വേ​ഗത്തിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടാറില്ല. അത്തരം ഒരു അവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോഴും അല്ലാത്തപ്പോഴും ഇന്നേവരെ ദൈവത്തെ കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല.

ആശുപത്രിയിൽ കഴിയുന്ന സമയത്ത് നിരവധി തെറ്റായ വാർത്തകൾ എന്നെ കുറിച്ച് വന്നിരുന്നു. അതിൽ ചിലത് ഞാൻ കണ്ടിരുന്നു. ഞാൻ ​ഡ്ര​ഗ്സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയിൽ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോൾ ഇനി ഡ്ര​ഗ്സ് യൂസ് ചെയ്യരുതെന്ന് നിർദേശിച്ചുള്ള മെസേജുകൾ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ് അത് പറയാൻ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാൻ ചെയ്യാൻ തുടങ്ങിയാൽ പലരുടേയും പേരുകൾ പറയേണ്ടി വരും. അത് വിവാദങ്ങൾക്ക് കാരണമാകും.

അഡ്മിറ്റായപ്പോൾ പൊട്ടാസ്യം, അമോണിയം ലെവൽ വരെ മാറി കിടക്കുകയായിരുന്നു. സുഹൃത്തുക്കളാരാണെന്ന് മനസിലാക്കിയതും ആശുപത്രിയിൽ കിടന്ന സമയത്താണ്. ഉണ്ണിക്കും എനിക്കും വഴക്കുണ്ടായിരുന്നു. പക്ഷെ അവൻ ആശുപത്രിയിൽ എന്നെ കാണാൻ ഓടി വന്നു. ലാലേട്ടൻ നിരന്തരം വിളിച്ച് അവസ്ഥ അന്വേഷിക്കുമായിരുന്നു. അമ്മ സംഘടന സഹായിക്കണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ സഹായം വാങ്ങിയില്ല. പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. പാപ്പു കാണാൻ വന്ന സമയത്ത് ഇതിന്റെ അവസാന നിമിഷങ്ങളാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്.

 

ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു... അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെന്ന് പാപ്പു പറഞ്ഞത് ഇനിയുള്ള കാലം എപ്പോഴും ഓർക്കും. ശാസത്രത്തിനോ, ദൈവത്തിനോ ആർക്കും മകളേയും അച്ഛനേയും പിരിക്കാൻ അവകാശമില്ല. വീട്ടിലെ ഒരു മുറി പാപ്പുവിന്റേതാണ്.

പാപ്പുവിനെ കണ്ടപ്പോൾ നിനക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ ചോദിച്ചത്. ലാപ്ടോപ്പ് വേണമെന്നാണ് അവൾ പറഞ്ഞത്. അപ്പോഴാണ് മകൾ വലുതായി എന്ന തിരിച്ചറിവ് എനിക്കുണ്ടാകുന്നത്. ബാല പറയുന്നു. ബാല വളരെ നാളുകൾക്ക് ശേഷമാണ് അടുത്തിടെ മകൾ പാപ്പുവിനെ കണ്ടതും സംസാരിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends