Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മകന് വേണ്ടി 'ആ' തീരുമാനം! ഞെട്ടിച്ച് വീണയുടെ വാക്കുകൾ.... ക്ളൈമാക്സ് ആയിട്ടില്ല!!!

22 MAY 2023 02:28 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. ബിഗ്‌ബോസ് ഷോയിൽ പങ്കെടുത്തിരുന്ന താരം ആ ഷോയെ ചൊല്ലിയുണ്ടായ പിണക്കത്തിൽ ആര്‍ജെ അമനുമായി വിവാഹ ബന്ധം വേർപിരിയുന്നുവെന്നും, വേർപിരിഞ്ഞുവെന്നും ഗോസിപ്പുകൾ പടർന്നിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ ഇത് ചർച്ചയായതോടെ തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത് എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നും അമൻ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ, ആദ്യമായി തങ്ങളുടെ വേർപിരിയലിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വീണ നായർ.

തങ്ങൾ രണ്ടു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ ക്‌ളൈമാക്‌സിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണ മനസ് തുറന്നത്. ആരും പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ ഡിവോഴ്‌സ് ആകാൻ വേണ്ടിയല്ല. പക്ഷേ സാഹചര്യങ്ങൾ കൊണ്ടോ എന്തെങ്കിലും പ്രശ്‌നങ്ങൾ കാരണമോ, മുന്നോട്ട് പോകാൻ നമുക്ക് തീരെ പറ്റുന്നില്ല എന്ന് തോന്നിയാൽ നമ്മൾ പതിയെ അതിൽ നിന്ന് ഇറങ്ങി പോരുന്നതാണ് നല്ലതെന്ന് വീണ പറയുന്നു.

ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. അങ്ങനെ പറ്റില്ല. എന്റെ കൂടെ ഏഴ്, എട്ട് വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമ്മുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ല. ഒരുപാട് സമയമെടുക്കും. ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അത്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർ ജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സപറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായിട്ടാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്.

 

മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞു. പുള്ളി ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് പോയി എന്ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം.

നാളെ അവൻ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്. ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാൻ അനുഗ്രഹിച്ച് വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത്. സെപറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നതെന്നും വീണ പറയുന്നു.


ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ലെന്നും വീണ ചൂണ്ടിക്കാട്ടി. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്ന് വെച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ളൈമാക്സ് ആയിട്ടില്ല. ക്‌ളൈമാക്‌സ് ആകുമ്പോൾ എന്റെ ഒഫിഷ്യൽ പേജിലൂടെ അറിയിക്കുമെന്ന് താരം പറഞ്ഞു.

 

ഏത് റിലേഷനിൽ നിന്നാണെങ്കിൽ ഇറങ്ങിയ ശേഷം നമ്മൾ താഴേക്ക് പോയാൽ ആണ് പ്രശ്‌നം. നമ്മൾ ഓക്കെ ആയാൽ മതി. പ്രണയത്തിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാൽ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തിൽ ഒന്നും നിലനിൽക്കില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയിട്ട് വേർപിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം മകനെ ബാധിക്കാൻ ഞാൻ സമ്മതിക്കില്ല. അതാണ് തീരുമാനമെന്നും വീണ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (44 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends