പ്രമുഖ മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ നിതേഷ് പാണ്ഡെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ...

പ്രമുഖ മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ നിതേഷ് പാണ്ഡെയെ(51) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൂട്ടിങ്ങിനായി നാസിക്കിലെ ഇഗ്താപൂരില്‍ എത്തിയപ്പോഴാണ് നടന്റെ വിയോഗമുണ്ടായത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചനകള്‍. നടി അര്‍പിത പാണ്ഡെയാണ് ഭാര്യ.നാടകരംഗത്തിലൂടെയാണ് നിതേഷ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവമാവുകയായിരുന്നു. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്സ്, രംഗൂണ്‍, ഹോസ്?ല കാ ഘോസ്‌ല എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.
അനുപമ യാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച പരമ്പര. പ്യാര്‍ കാ ദര്‍ദ് ഹേ മീത്താ മീതാ പ്യാരാ പ്യാരാ,സായ, ഹീറോ ഗയാബ് മോഡ് ഓണ്‍, മഹാരാജ് കി ജയ് ഹോ, തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു.
" fr
https://www.facebook.com/Malayalivartha