Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ടിആറിന് ആദരവ് അര്‍പ്പിക്കാന്‍ എന്‍ടിആര്‍ ഘട്ടില്‍ എത്തി ജൂനിയര്‍ എന്‍ടിആര്‍

28 MAY 2023 09:23 PM IST
മലയാളി വാര്‍ത്ത

നൂറാം ജന്മദിനത്തില്‍ എന്‍ടിആറിന് ആദരവ് അര്‍പ്പിക്കാന്‍ എന്‍ടിആര്‍ ഘട്ടില്‍ എത്തി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍. ഞായറാഴ്ച രാവിലെ അന്തരിച്ച നന്ദമുരി എന്‍ടിആറിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രാര്‍ത്ഥിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്. എന്നാല്‍ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ പെരുമാറ്റം ശരിക്കും വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍, ജൂനിയര്‍ എന്‍ടിആര്‍ വെള്ള വസ്ത്രം ധരിച്ച് തന്റെ അംഗരക്ഷകര്‍ക്കൊപ്പം എന്‍ടിആറിന്റെ അന്ത്യവിശ്രമ സ്ഥലത്തേക്ക്എത്തുന്നത് കാണാം. എന്നാല്‍ ആരാധകരുടെ വന്‍ കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. ഇവരുടെ തിരക്കില്‍ സമാധിഘട്ടിന് അടുത്ത് എത്താന്‍ പോലും ജൂനിയര്‍ എന്‍ടിആര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ പെട്ടിട്ടും ജൂനിയര്‍ എന്‍ടിആര്‍ വളരെ ശാന്തനായിരുന്നു. ജനങ്ങള്‍ ഒതുങ്ങാനും വഴിക്ക് വേണ്ടിയും അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഒടുവില്‍ സുരക്ഷ ജീവനക്കാരും പൊലീസും ഇടപെട്ട് താരകിനെ സമാധിക്ക് അടുത്ത് എത്തിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ജൂനിയര്‍ എന്‍ടിആറിനോട് ഫാന്‍സ് നടത്തിയതിനെ രുക്ഷമായി പലരും വിമര്‍ശിച്ചു. 'ആളുകള്‍ക്ക് സാമാന്യബുദ്ധി തീരെയില്ല.. ആ മനുഷ്യനെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്'. 'പാവം,അദ്ദേഹത്തിന് മുത്തച്ഛന്റെ ആത്മാവിന് ശരിയായി ആദരവ് അര്‍പ്പിക്കാന്‍ പോലും കഴിയില്ല,' മറ്റൊരാള്‍ എഴുതി.

'സഹിഷ്ണുതയ്ക്കും ഒരു പരിധിയുണ്ട്' എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ എന്‍ടിആറിന്റെ കൊച്ചുമകനാണ് താരക് എന്ന് അറിയപ്പെടുന്ന ജൂനിയര്‍ എന്‍ടിആര്‍. എന്‍ടിആറിന്റെ നാലമത്തെ മകന്‍ ഹരികൃഷ്ണയുടെ മകനാണ് താരക്.നന്ദമൂരി കുടുംബം തെലുങ്ക് സിനിമയിലെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends