Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

ദിലീപേട്ടന്റെ മോശം അവസ്ഥയിൽ തറയിൽ കിടന്നുറങ്ങിയോ ? സത്യം വെളിപ്പെടുത്തി ധർമ്മജൻ

29 MAY 2023 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ബ്ലഫ് മാസ്‌റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ അവസരങ്ങൾ ചോദിച്ച് ആരെയും വിളിക്കാറില്ലെന്ന് പറയുകയാണ് താരം. കുറച്ചു കാലം സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ എന്നെ മനഃപൂർവം ആളുകൾ ഒഴിവാക്കിയതാകാം.

കൊറോണ മൂലം കുറച്ചു കാലം ഷൂട്ടിങ്ങുകൾ ഒന്നും നടന്നില്ല. ആരുമായും കോൺടാക്ട് നില നിർത്തുകയോ സംവിധായകരെയോ, എഴുത്തുകാരെയോ വിളിച്ച് സുഖവിവരങ്ങളോ, അവസരങ്ങളോ ചോദിക്കുകയോ ഒന്നും പതിവില്ല. സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ച്, ഇല്ലാതെ പറ്റില്ല എന്ന് കരുതാവുന്ന; വളരെ ആവശ്യക്കാരനായ ഒരു നടൻ ഒന്നുമല്ല ഞാൻ താരം പറയുന്നു.

​എനിക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒരുപാട് നടന്മാരുണ്ട്. ഇത് വളരെ കോമ്പറ്റിഷൻ ഉള്ളൊരു മേഖലയാണ്. ഒരാൾക്ക് പകരം പത്താളെ കിട്ടും. അതുകൊണ്ടെല്ലാം ആയിരിക്കാം ഞാൻ ആരെയും അങ്ങോട്ട് വിളിച്ചില്ല, ആരുമെന്നെ ഇങ്ങോട്ടും വിളിച്ചില്ല. ഇനി കുറച്ചു സിനിമകൾ തുടരെ റിലീസ് ആകാനുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം എന്നൊരു സിനിമ വരുന്നുണ്ട്, ടിനി ടോം നന്ദു ചേട്ടൻ എന്നിവർ അഭിനയിക്കുന്ന പോലീസ് ഡേ എന്നൊരു സിനിമ തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്നുണ്ട്. ദിലീപേട്ടൻ നിർമ്മിക്കുന്ന സിനിമയാണ്- മൈൽ സ്റ്റോണിനോട് ധർമജൻ പറഞ്ഞു.

 

എനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നതിൽ ആരോടും എനിക്ക് പരാതിയില്ല. ഇതുവരെ ലഭിച്ചത് തന്നെ എനിക്ക് ബോണസ് ആണ്. ഒരു നാട്ടിൻ പുറത്ത് ജനിച്ച്, കഷ്ടപ്പാടുകളിലൂടെ വളർന്നു വന്ന ഒരാളാണ് ഞാൻ. മിമിക്രിയിലൂടെ വന്ന്, ഷോകൾ എല്ലാം ചെയ്ത് പടി പടിയായി വളർന്നു വന്ന ആളാണ് ഞാൻ. ആരോടും ഞാൻ പോയി ചാൻസ് ചോദിച്ചിട്ടില്ല, ദിലീപേട്ടൻ ആണെന്നെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത്. പക്ഷേ ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ കാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതൽ ചാൻസ് ചോദിക്കണം; ചോദിക്കും.

സത്യൻ അന്തിക്കാട്, സിദ്ദിഖ് സാർ, ലാൽ ജോസ് എന്നിവരോടെല്ലാം ചാൻസ് ചോദിക്കണം എന്നാഗ്രഹം തോന്നിയിട്ടുണ്ട്. എന്റെ വളരെ വലിയൊരു ആഗ്രഹം ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിക്കണം എന്ന്. ഇത് ഞാൻ ഒരിക്കൽ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു. ഒരു ദിവസം ഇന്നസെന്റ് ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു, ആലപ്പുഴയിൽ സത്യൻ അന്തിക്കാട് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട് ഒന്ന് പോയി കാണൂ എന്ന്. ആലപ്പുഴ വരെ വെറുതെ പോകാൻ പറ്റില്ലല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ ബാഗിന്റെ ബിസിനസ്സ് നടത്തുന്ന ഒരു സുഹൃത്തിന് ആലപ്പുഴയിൽ ഒരു ഡെലിവറി ഉണ്ടെന്നു കേട്ടു. ഞാൻ പുള്ളിയുടെ ബാഗ് എല്ലാം എന്റെ കാറിൽ കുത്തിക്കേറ്റി, അയാളെയും കൊണ്ട് ആലപ്പുഴയ്ക്ക് പോയി.

സത്യൻ സാർ ഒഴികെ എല്ലാവര്ക്കും എന്നെ നന്നായി അറിയാം. അവരെന്നെ കണ്ടപ്പോൾ എന്താടാ ബോൾഗാട്ടി എന്ന് ചോദിച്ചു. സത്യൻ സാർ എന്നെ ഒരുപക്ഷേ ടിവിയിൽ കണ്ടിട്ടേ ഉണ്ടാകൂ. അടുത്ത് വന്നപ്പോൾ സത്യൻ സാർ എന്നോട്, ധർമജൻ അല്ലെ ? ഇന്നസെന്റ് പറഞ്ഞിരുന്നു; വിളിക്കാം, പൊയ്ക്കോളൂ എന്ന് പറഞ്ഞു. ഞാൻ ആകെ അമ്പരന്ന് പോയി. ചാൻസ് ചോദിക്കാൻ ഇത്രയും ദൂരം ചെന്നപ്പോൾ പുള്ളി വിളിക്കാം എന്ന് പറഞ്ഞു മടക്കി അയയ്ക്കുന്നു. പക്ഷേ വീടെത്തുന്നതിനു മുൻപ് എനിക്ക് കോൾ വന്നു,

മറ്റന്നാൾ മുതൽ ഷൂട്ടിങ് ഉണ്ട്, വരണം എന്ന് പറഞ്ഞുകൊണ്ട്. എന്നെ സിനിമയിൽ കൊണ്ട് വന്നത് ദിലീപേട്ടനാണ്. സിനിമയിൽ കൊണ്ട് വന്നു എന്നതിന്റെ കടപ്പാട് മാത്രമല്ല, ദിലീപേട്ടൻ എനിക്കെന്റെ ചേട്ടനാണ്. അനൂപിനെ കാണുന്നത് പോലെ തന്നെയാണ്, നമ്മളോടെല്ലാം പെരുമാറുന്നത്. നമുക്ക് ഓരോ ആളുകളും എന്ത് ചെയ്യുമെന്ന് ഒരു ധാരണ ഉണ്ടാകുമല്ലോ ? നമ്മളോട് കാണിക്കുന്ന സ്നേഹം തിരിച്ചു നൽകണ്ടേ ? ഒരാപത്തിൽ പെടുമ്പോൾ തള്ളിപ്പറയാൻ സാധിക്കില്ല. ദിലീപേട്ടനെല്ലാം ഉള്ളപ്പോൾ ഒരു ദിവസം പോകുന്നത് തന്നെ അറിയില്ല-(ദിലീപേട്ടന്റെ മോശം അവസ്ഥയിൽ തറയിൽ കിടന്നുറങ്ങിയോ എന്ന ചോദ്യത്തിന് താരം ഉത്തരം നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (2 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (2 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (2 hours ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (5 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (5 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (6 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (7 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (7 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (7 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (7 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (7 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (9 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (9 hours ago)

Malayali Vartha Recommends