Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പർദ്ദയിട്ട സ്ത്രീ ഇറങ്ങിപ്പോയി.. അത് ബിന്ദു പണിക്കരായിരുന്നു: ഉച്ചവരെ ബിന്ദു പണിക്കർ പിടിച്ചു നിന്നു.. .റിഹേഴ്‌സലിനിടെ നടന്ന ആ സംഭവം

02 JUNE 2023 03:32 PM IST
മലയാളി വാര്‍ത്ത

വളരെ നാളുകൾക്ക് ശേഷം റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരികെ സിനിമയിൽ സജീവമായിരിക്കുകയാണ് നടി ബിന്ദുപണിക്കർ. അനായാസമായി കോമഡി വേഷങ്ങൾ ചെയ്യാൻ പറ്റുന്ന ബിന്ദു പണിക്കർ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ സൃഷ്ടിച്ചു. ജോക്കർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തിളക്കം തുടങ്ങിയ നിരവധി സിനിമകളിലെ കോമഡി രംഗങ്ങളിൽ ബിന്ദു പണിക്കർ തകർത്തു. അതോടൊപ്പം തന്നെ സീരിയസായ വേഷങ്ങളും മികവോടെ ബിന്ദു പണിക്കർ അവതരിപ്പിച്ചു.

സൂത്രധാരൻ, മഞ്ചാടിക്കുരു, റോഷാക്ക് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ബിന്ദു പണിക്കർക്ക് ചെയ്യാനായി. ബിന്ദു പണിക്കറെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. കെപിഎസി ലളിത, അടൂർ ഭവാനി തുടങ്ങിയ നടിമാർക്കൊപ്പം നിൽക്കാവുന്ന കഴിവുള്ള നടിയാണ് ബിന്ദു പണിക്കരെന്ന് മുകേഷ് പറയുന്നു. ഒരു കഥാപാത്രം കിട്ടിയാൽ അവരുടേതായ രീതിയിൽ വെച്ച് തകർക്കുമെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

ഒരു ഗൾഫ് ഷോയിൽ ബിന്ദു പണിക്കരോടൊപ്പം പങ്കെടുക്കവെ സംഭവിച്ച കാര്യമാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. 'ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സ്റ്റാർ ഷോയായിരുന്നു. യുഎഇയിലെ ഷോ കഴിഞ്ഞ് ഖത്തറിലേക്ക് പോയി. മൂന്ന് ദിവസം ഖത്തറിൽ താമസിച്ചു.

 

ആദ്യ ദിവസം തന്നെ ടികെ രാജീവ് കുമാർ പറഞ്ഞു വളരെ സീരിയസായ മീറ്റിംഗുണ്ട് എല്ലാ അംഗങ്ങളും വരണമെന്ന്. നമ്മളെല്ലാവരും ചെന്നു. സിനിമാ താരങ്ങളെ കാണാനാണ് എല്ലാവരും ഷോയ്ക്ക് വരുന്നത്. പുറത്ത് പോയാൽ അവരെ കണ്ടു, ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് ആരും ഷോയ്ക്ക് വരില്ല. അവധിയുള്ള മൂന്ന് ദിവസം നിങ്ങൾ പുറത്തേക്ക് പോയാൽ സ്പോൺസർക്ക് നഷ്ടം വരും. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ആരും പുറത്തേക്ക് പോവരുതെന്ന് പറഞ്ഞു. എല്ലാവർക്കും വിഷമമായി.

പലർ‌ക്കും ബന്ധുക്കളെ കാണാനുണ്ടായിരുന്നു. പക്ഷെ രാജീവ് കുമാർ പറഞ്ഞു, നിയമം എല്ലാവർക്കും ഒന്നാണെന്ന്. ഒടുവിൽ എല്ലാവരും സമ്മതിച്ചു. ഹോട്ടലിൽ തന്നെ കഴിഞ്ഞു. ഞാനും രാജീവ് കുമാറും റിസപ്ഷന്റെയടുത്ത് നിൽക്കുന്നു. റിസപ്ഷന്റെ നേരെയാണ് ലിഫ്റ്റ്. ഞങ്ങൾ സംസാരിക്കവെ പെട്ടെന്ന് ലിഫ്റ്റ് തുറക്കുന്നു. പർദ്ദയിട്ട സ്ത്രീ ഇറങ്ങിപ്പോയി. പ്രത്യേക തരത്തിലുള്ള പെരുമാറ്റം.

ഇവർ ഓടിച്ചെന്ന് കാറിനകത്ത് പോയി. ആളെ മനസ്സിലായോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. അത് ബിന്ദു പണിക്കരായിരുന്നു. ഇത് വിട്ട് കളയണം, അവരെ കളിയാക്കുകയും ചെയ്യരുത് അവർ പിണങ്ങിപ്പോയേക്കും എന്ന് രാജീവ് കുമാർ എന്നോട് പറഞ്ഞു. ശരിയാണെന്ന് ഞാനും വിചാരിച്ചു.

പിന്നീട് ബിന്ദു പണിക്കർ റിഹേഴ്സലിലും മറ്റും തന്റെ മുന്നിൽ പരുങ്ങിയെന്ന് മുകേഷ് ഓർത്തു. 'ഞാൻ ബിന്ദു പണിക്കരെ നോക്കുമ്പോൾ എന്താ നോക്കുന്നത്? എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അതാെക്കെ വെറുതെയാണെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ബിന്ദൂ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. കഴിച്ചു,

പിന്നേ... അത് നമ്മുടെയടുത്ത് വേണ്ടായെന്ന് പറഞ്ഞു. ഇയാളിന്നലെ മുതൽ തുടങ്ങിയതാണല്ലോ എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. ഉച്ചവരെ ബിന്ദു പണിക്കർ പിടിച്ചു നിന്നു. ഞാനും രാജീവും കുമാറും നിൽക്കവെ നേരെ നടന്ന് വന്ന ഞങ്ങളോട് പറഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലെന്ന്' ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് രാജീവ് കുമാർ പറഞ്ഞെന്നും മുകേഷ് ഓർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends