Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കൊന്ന് 'അവനെ' കാണാന്‍ പറ്റ്വോ ഡോക്ടറെ...? പൊട്ടിക്കരഞ്ഞ് ബിനു അടിമാലി: മഹേഷിന് ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ

07 JUNE 2023 04:34 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഹാസ്യ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യ നിലയിൽ പുരോഗതി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നത്. അപകടത്തില്‍ മുഖത്തും പല്ലുകള്‍ക്കും ആണ് മഹേഷിന് പരിക്കേറ്റത്.

നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഹേഷ്. എല്ലാവരുടെയും പ്രാര്‍ത്ഥന മഹേഷിനോടൊപ്പം ഉണ്ടാകണം എന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. മുഖത്ത് പരിക്കേറ്റ മഹേഷിന്റെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അടുത്ത കാലത്ത് മലയാള മിമിക്രി രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹേഷ് കുഞ്ഞുമോന്‍. ശബ്ദാനുകരണത്തിലെ കൃത്യതയാണ് മഹേഷ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ ശബ്ദത്തില്‍ മഹേഷ് പാടിയ പാട്ട് വൈറലായിരുന്നു.

വിനീത് ശ്രീനിവാസന്‍, ബാബുരാജ്, പാലാ സജി, വിജയ് സേതുപതി തുടങ്ങി നിരവധി പേരുടെ ശബ്ദം മഹേഷ് അനുകരിക്കാറുണ്ട്. 'വിക്രം' സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും മഹേഷ് ഞെട്ടിച്ചിരുന്നു. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞി സ്വദേശിയാണ് മഹേഷ്. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടന്‍ അജേഷ് എന്നിവര്‍ക്കൊപ്പമാണ് മഹേഷ് താമസിക്കുന്നത്.

കൊല്ലം സുധിക്കൊപ്പം വടകരയിലെ പരിപാടിയില്‍ മഹേഷും പങ്കെടുത്തിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പമാണ് പരിപാടി കഴിഞ്ഞ് മഹേഷും സുധിയും മടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിയും ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഉല്ലാസ് അരൂരിന്റെ എല്ലിന് പൊട്ടലുണ്ട്. ബിനു അടിമാലി അപകടനില തരണം ചെയ്തു. സുധിയുടെ വിയോഗവാർത്ത അറിഞ്ഞ് ബിനു അടിമാലി തകർന്ന അവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനിലിടിച്ച് അപകടമുണ്ടായത്. വടകരയില്‍ നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നിതിനിടെ ആയിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്. ഇന്നലെയായിരുന്നു കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞത്. പ്രിയകലാകാരനോട് കണ്ണീരോടെയാണ് വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകിയത്. അന്തിമോപചാരം അർപ്പിക്കാനായി ജനം ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു.

 

നിയന്ത്രിക്കാനാവാത്ത ജനാവലിയാണ് പ്രിയ താരത്തെ അവസാനമായി കാണുന്നതിനായി ഇവിടെ എത്തിച്ചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകളാണ് ഒടുവിൽ ഇവിടെ നടത്തിയത്. . അപകട സമയത്ത് കാറിന്റെ രണ്ട് എയർബാഗുകളും പുറത്ത് വന്നെങ്കിലും നെഞ്ച് ഭാഗം ഡാഷ് ബോർഡിൽ ഇടിച്ചാണ് സുധിക്ക് പരിക്കേറ്റത്.

 

ഇടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്ന് ആന്തരികാവയങ്ങളിൽ തുളഞ്ഞ് കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. സുധിയുടെ ചെവിയുടെ പിൻഭാഗത്തും ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കലാലോകവും.

സീറ്റ് ബെൽറ്റ് അപകടസമയം സുധി ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സീറ്റ് ബെൽറ്റ് ഇടാതെ എങ്ങനെ എയർബാഗ് പുറത്തുവരും എന്ന് ചോദിക്കുന്നവരും കുറവല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends