Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസില്‍ എന്തെങ്കിലും പങ്കുണ്ടോ..? മക്കളെ പിടിച്ച് സത്യം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല: നടി ആക്രമണ കേസിൽ സലീം കുമാറിനോട് ദിലീപ് പറഞ്ഞത്..

12 JUNE 2023 04:38 PM IST
മലയാളി വാര്‍ത്ത

ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്ന് സലീം കുമാര്‍. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലാണ് സലിം കുമാറിന്റെ പ്രതികരണം. ഒരു തവണ നേരിട്ട് ഞാന്‍ ദിലീപിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മുമ്പ് ദിലീപിനെ പിന്തുണച്ച് സംസാരിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് സലീം കുമാര്‍ ഒരു മാധ്യമത്തോട് ദിലീപിനെ കുറിച്ച് പ്രതികരിച്ചത്. ദിലീപ് ചെയ്തതെല്ലാം ശരിയാണ് എന്ന് ഞാന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സലീം കുമാര്‍ മറുപടി നല്‍കി. ദിലീപിന്റെ കാര്യത്തില്‍ വിധി പറയാന്‍ സാധിക്കുന്നവരല്ല നമ്മള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കോ ജനങ്ങള്‍ക്കോ അതിന് സാധിക്കില്ല.

കോടതിയാണ് വിധി പ്രസ്താവിക്കേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. ദിലീപിനോട് സംഭവം ഞാന്‍ സംസാരിച്ചിരുന്നു. കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നും ദിലീപ് തിരിച്ചുചോദിച്ചു. മക്കളെ പിടിച്ച് സത്യം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എന്റെ വിശ്വാസം ശരിയോ തെറ്റോ ആകാമെന്നും സലിം കുമാര്‍ പറഞ്ഞു.

ദിലീപിനൊപ്പം ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച നടനാണ് സലീം കുമാര്‍. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെയാണ് സലീം കുമാറിന്റെ പ്രതികരണം ഏറെ ചര്‍ച്ചയാകുന്നതും. പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് സലീം കുമാര്‍. ബോഡി ഷെയിമിങിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

 

സിനിമാ രംഗത്ത് നിന്ന് ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. നടിയെ പിന്തുണച്ചും പലരുമെത്തി. ഈ സംഭവത്തിന് ശേഷമാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപംകൊണ്ടത്. ഇവര്‍ നടിക്ക് പിന്നില്‍ അണിനിരന്നു. അതേസമയം, കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.

രഹസ്യ വിചാരണയാണ് കൊച്ചിയിലെ കോടതിയില്‍ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയതും ദിലീപാണ്. പിന്നീട് മറ്റു പ്രതികള്‍ ഘട്ടങ്ങളായി പുറത്തിറങ്ങി. പള്‍സര്‍ സുനി എന്ന പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഇയാളുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ദിലീപിനെതിരെയുണ്ട്.

കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ദിലീപ് നീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും കൂട്ടുപ്രതികളും വാഹനം തടഞ്ഞ് ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയായിരുന്നു നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും.

അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരോ തവണയും കേസിന്‍റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

 

അതേ സമയം വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ രണ്ട് ദിവസമാണ് പ്രോസിക്യുഷന്‍ വിസ്താരം നടത്തിയത്. എന്നാൽ സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം കോടതിയിൽ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ തുടങ്ങിയവർ കോടതിയിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends