Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ സഹയാത്രികനോട് വിനായകന്റെ മോശം പെരുമാറ്റം: വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിർദ്ദേശം

15 JUNE 2023 01:55 PM IST
മലയാളി വാര്‍ത്ത

നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് യാത്രക്കാരനോടു നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് സംഭവം. തന്റെ പരാതിയിൽ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകിയിരുന്നു.

എന്നാൽ പരാതി നൽകിയിട്ടും യാതൊരു തരത്തിലുളള നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകുകയായിരുന്നു. ഈ ഹർജിയിലാണ് വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിർദ്ദേശിച്ചത്. 

കഴിഞ്ഞ മെയ് 27 നാണ് സംഭവം. ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകന്‍ മോശമായി പെരുമാറുകായായിരുന്നു. എന്നാൽ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. സിവിൽ ഏവിയേഷന്‍ മന്ത്രാലവും ഇതിനെതിരെ നടപടി എടുത്തില്ല.

 

തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് തുടങ്ങിയവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിദ്ദേശിക്കുകയായിരുന്നു.

അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് പറഞ്ഞ് വിനായകൻ മോശമായി പൊരുമാറിയെന്നാണ് ഹർജിക്കാരന്‍റെ പരാതി. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വിമാനക്കമ്പനിയും എയർലൈൻസ് മന്ത്രാലയവും നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹർജി.

വിമാനത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ താൻ ഒരു വീഡിയോ കാണുകയായിരുന്നുവെന്നും അതേ വിമാനത്തിൽ കയറുകയായിരുന്ന വിനായകൻ നടന്റെ വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു. താൻ വീഡിയോയൊന്നും എടുത്തിട്ടില്ലെന്നും നടനോട് വേണമെങ്കിൽ ഫോൺ പരിശോധിക്കാമെന്നും പറഞ്ഞിട്ടും വിനായകൻ തന്നെ അധിക്ഷേപിക്കുന്നത് തുടരുകയായിരുന്നെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജി പരിഗണിച്ച കോടതി വിനായകനെ ഹരജിയിൽ പ്രതി ചേർക്കാൻ ഹർജിക്കാരന്റെ അഭിഭാഷകനോട് നിർദേശിച്ചു.

സംഭവങ്ങളിൽ അസ്വസ്ഥനായ താൻ എയർലൈനിനെ സമീപിച്ചെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും തുടർന്ന് ഡെപ്യൂട്ടി സെക്രട്ടറിക്ക് മുമ്പാകെ പരാതി നൽകിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഇൻഡിഗോ എയർലൈൻസിന്റെ കസ്റ്റമർ എക്‌സ്പീരിയൻസ് എക്‌സ്‌പർട്ടിന്റെ മറുപടിയിൽ, യാത്രക്കാരൻ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അവർക്ക് പരിമിതമായ റോളേയുള്ളൂ എന്ന മറുപടിയാണ് കിട്ടിയതെന്നും, പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും പറയുന്നു.

ഇതിന് പിന്നാലെയാണ് ഇൻഡിഗോ എയർലൈൻസിനും സിവിൽ ഏവിയേഷൻ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറിക്കും കോടതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ തന്റെ കംപ്ലയിന്റും പ്രാതിനിധ്യവും പരിഗണിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends