Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പയുടെ പ്രായം... ആ സംഭവങ്ങൾ എങ്ങനെ നടന്നു? അതൊക്കെ ആലോചിക്കണം: വർഷങ്ങൾക്ക് ശേഷം ആ സംഭവത്തെക്കുറിച്ച് തുറന്നടിച്ച് വിജയ് യേശുദാസ്

16 JUNE 2023 03:42 PM IST
മലയാളി വാര്‍ത്ത

പൊതുവെ സെൽഫികളോട് താൽപര്യമില്ലാത്ത ഗായകൻ യേശുദാസ് ഒരിക്കൽ തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ ക്രൂരമായി വിമർശിച്ചു. അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നത്. നടന്ന് പോവുന്നതിനിടയില്‍ അടുത്ത് വന്ന് സെല്‍ഫി എടുത്ത ആളുടെ ഫോണ്‍ വാങ്ങി അദ്ദേഹത്തോട് കയര്‍ത്ത് സംസാരിച്ചു യേശുദാസ്. ഇതിന്റെ വീഡിയോ വൈറലായിരുന്നു.

യേശുദാസിനെ അഹങ്കാരിയെന്ന് വിളിച്ചും നിരവധി കമന്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ അന്ന് നിറഞ്ഞിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തിൽ തന്റെ അഭിപ്രായമെന്താണെന്ന് പറയുകയാണ് വിജയ് യേശുദാസ്. അന്ന് കുറ്റപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിച്ചില്ലെന്നും ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്.

'അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മൾ ആലോചിക്കണം. മിക്ക ഓൺലൈനുകളും അതിനെ വേറെ രീതിയിൽ കൊടുത്തു. ശിവകുമാർ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളായി ഫീൽഡിൽ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നത്.

അങ്ങനെയുള്ള ആൾക്കാരെ പറ്റി നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്', സെൽഫി വിഷയത്തിൽ പ്രതികരിച്ച് വിജയ് പറഞ്ഞു. ഒപ്പം തനിക്ക് വിദേശത്ത് വെച്ചുണ്ടായ അനുഭവവും വിജയ് വെളിപ്പെടുത്തി. 'ഞാൻ ദുബായ് ഷോപ്പിങ് സെന്ററിൽ നിന്നപ്പോൾ കുറച്ചുപേർ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. എല്ലാവർക്കും ഞാൻ എടുത്ത് കൊടുക്കുന്നുണ്ട്. ഒരാൾ എന്റെ അടുത്ത് വന്ന് ഫോൺ ഓണാക്കി.

 

നമസ്കാരം കൂട്ടുകാരെ എന്റെ ടിക്ക് ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം. അത് കണ്ട് എനിക്ക് ചിരിയും വരുന്നുണ്ട്. പക്ഷെ ഞാൻ അയാളോട് ചോദിച്ചു... ഹലോ എന്താണ്....? നിങ്ങളുടെ ടിക്ക് ടോക്കിലേക്ക് എന്നെ കൊണ്ടുവരാൻ എപ്പോഴാണ് പെർമിഷൻ മേടിച്ചതെന്ന്. ശേഷം അത് വേണ്ടെന്ന് പറഞ്ഞ് ഫോൺ മേടിച്ച് ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് പുള്ളി പോയിയെന്നും', വിജയ് അനുഭവം പങ്കുവെച്ച് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് അഭിപ്രായം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends