Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു... 86 വയസായിരുന്നു, മരണം മറയൂരില്‍ മകളുടെ വീട്ടില്‍വച്ച് ,എണ്ണൂറോളം സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചു

18 JUNE 2023 12:43 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യത്തെ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.


തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭി്ക്കുന്നത്. കലാനിലയം ഡ്രാമാവിഷന്‍ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശി്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ കാരക്ടര്‍ ആക്ടറാണ് അദ്ദേഹം. 600 ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 1992ല്‍ ഇറങ്ങിയ 'കള്ളന്‍ കപ്പലില്‍തന്നെ' എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.


വേലുത്തമ്പി ദളവ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയില്‍ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് 'അമ്മിണി അമ്മാവന്‍' എന്ന ചിത്രത്തിലെ വേഷമാണ്. 2016ല്‍ 'ഗപ്പി' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇതിനു ശേഷവും ചില അവസരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ വേണ്ടെന്നു വച്ചിരുന്നു.

പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ് ഇത്രയും നാള്‍ പൂജപ്പുര രവി താമസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് മറയൂരിലേക്ക് മാറിയത്. ജനിച്ചു വളര്‍ന്ന പൂജപ്പുര വിട്ട് പോകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് അഭിനയ കാരണവര്‍ പറഞ്ഞിരുന്നു. പക്ഷേ പ്രായത്തിന്റെ അവശതകള്‍ ഉള്ളതിനാല്‍ ഇവിടെ തനിച്ച് താമസിക്കാനാകില്ല. അതിനാലാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി താമസം മാറാന്‍ അദ്ദേഹം തയ്യാറായത്.

ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ എന്നും പൂജപ്പുര രവി അന്ന് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends