Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ ഞെട്ടിച്ച് സിനിമാസെറ്റിൽ കാവ്യയുടെ പ്രതികരണം: ആ സംഭവത്തെക്കുറിച്ച് ലാല്‍ ജോസിന്റെ തുറന്ന് പറച്ചിൽ

30 JUNE 2023 04:44 PM IST
മലയാളി വാര്‍ത്ത

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേയ്ക്കും അവിടെ നിന്ന് ജനകീയ നായകനായും വളര്‍ന്ന ദിലീപിൻറെ ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്ന് വളരെ രസകരമായ കഥകളും, സംഭവ വികാസങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും അത്തരം തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടും ഉണ്ട്. ഇപ്പോഴിതാ ദിലീപും കാവ്യയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ച് അഭിനയിച്ച ഒരു ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവം വിവരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. മീശമാധവന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇടവേളകളില്‍ എല്ലാവരും സിനിമയെക്കുറിച്ചുള്ള കഥകളും ചില അനുഭവങ്ങളുമൊക്കെ പറഞ്ഞിരിക്കും.

വളരെ രസകരമായാണ് ആ നിമിഷങ്ങള്‍ കടന്നുപോകുന്നത്. അങ്ങനെ ഒരിക്കല്‍ കാവ്യ മാധവനും ദിലീപും ഒന്നിച്ചുള്ള സമയം ഓരോ കഥകളൊക്കെ പറഞ്ഞ് എല്ലാവരുകൂടി ഇരിക്കുകയാണ്. വലിയ ആളും ബഹളവും ഒന്നുമില്ലാതെയാണ് ഇരിയ്ക്കുന്നത്. പെട്ടെന്ന് ദിലീപ് കാവ്യയോട് ചോദിച്ചു 'നിനക്ക് സിനിമയില്‍ ഏറ്റവും ഇഷ്ടം ഏത് താരത്തോടാണ്?' ഇത് കേട്ടതോടെ എല്ലാവരും അതിലേയ്ക്ക് ശ്രദ്ധിയ്ക്കാന്‍ തുടങ്ങി.

ആരുടെ പേരാണ് കാവ്യ പറയുന്നതെന്നറിയാന്‍ ദിലീപനെപ്പോലെതന്നെ മറ്റുള്ളവര്‍ക്കും ആകാംക്ഷയുണ്ടായി. പെട്ടെന്ന് കാവ്യ പറഞ്ഞ പേര് മലയാള സിനിമയുടെ താരരാജാക്കന്മാരുടേതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറഞ്ഞുതുടങ്ങി. പക്ഷേ ദിലീപ് വീണ്ടും ചോദിച്ചു, അവര്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം ആരോടാണെന്ന്.

ദിലീപിന്റെ നായികയായി അഭിനയിക്കുകയാണെങ്കിലും കാവ്യ അന്ന് വളരെ ചെറിയ കുട്ടിയാണ്. അതുകൊണ്ട് തന്നെ കാവ്യ പറയുന്നതിലെല്ലാം ഒരു നിഷ്‌കളങ്കത നമുക്ക് കാണാന്‍ സാധിയ്ക്കും. വീണ്ടും ഇഷ്ടപ്പെട്ട നടനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പെട്ടെന്ന് കാവ്യ പറഞ്ഞ മറുപടി കുഞ്ചാക്കോ ബോബന്‍ എന്നായിരുന്നു. അത് കേട്ടതും പെട്ടെന്ന് ദിലീപിന്റെ മുഖം മാറി. അക്കാലത്ത് കുഞ്ചാക്കോ ബോബന്‍ ഒരു തരംഗം തന്നെ ഇവിടെ സൃഷ്ടിച്ചിരുന്നു. എന്നാലും കാവ്യയുടെ ആ മറുപടി ദിലീപ് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

ഒരുപക്ഷേ തന്റെ പേരാവും അദ്ദേഹം അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാലും കാവ്യയുടെ ആ നിഷ്‌കളങ്കത വ്യക്തമായി അറിയുന്ന ദിലീപ് പരിഭവങ്ങളൊന്നുമില്ലാതെ ആ സന്ദര്‍ഭത്തെ തണുപ്പിച്ചു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യയ്ക്ക് മറുപടികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ ചോദ്യത്തിന് ഒരൊറ്റ ഉത്തരമല്ലേ ഉണ്ടാകൂ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

സിനിമയിലെ ആ പ്രണയ ജോഢികള്‍ ഒന്നിയ്ക്കണമെന്ന് പ്രേക്ഷകരും ഏറെ ആഗ്രഹിച്ചതാണ്. സിനിമയിലൂടെ അവര്‍ ജീവിതത്തിലും ഒന്നിച്ചത് ഏറെ ആവേശത്തിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ദിലീപിനെ വിവാഹംചെയ്തതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ച കാവ്യ ഇപ്പോള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്. താരത്തിന്റെ കിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ ഇന്നും ആരാധകര്‍.

മീശമാധവന്‍ എഡിറ്റിങ് പൂര്‍ത്തിയാക്കി നോക്കുമ്പോഴാണ് സിനിമയുടെ ദൈര്‍ഘ്യം ഞങ്ങളെ ഞെട്ടിയ്ക്കുന്നത്. കാരണം അന്നത് മൂന്നേ മുക്കാല്‍ മണിക്കൂറോളം ഉണ്ടായിരുന്നു. അത്രയും നേരെ ആളുകള്‍ സിനിമ കണ്ടിരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതോടെ സിനിമയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ എടുത്തുമാറ്റി. സിനിമയിലെ ഒരു ഫൈറ്റ് സീന്‍ അതേപടി ഒഴിവാക്കേണ്ടിവന്നു. അതുപോലെ മറ്റ് ചില സീനുകളും വേണ്ടെന്നുവെച്ചിട്ടാണ് രണ്ടര മണിക്കൂറിലേയ്ക്ക് ചിത്രം എത്തിയത്. ഇത് പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുക എന്നതായിരുന്നു സംശയം. പക്ഷേ സിനിമ ഹിറ്റായിമാറി.

 

മാത്രവുമല്ല തമന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ചിത്രവും മീശമാധവനാണെന്ന് ലാല്‍ജോസ് പറയുന്നു. റിലീസിന് പിന്നാലെ ദിലീപുമായി വലിയൊരു തര്‍ക്കത്തിന് കാരണമായി. സിനിമയില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരാള്‍ മീശമാധവന്‍ കണ്ടിട്ട് ചിത്രം ലാഗാണെന്നും തീയേറ്ററില്‍ കൂവലാണെന്നും പറഞ്ഞു. ഇത് അപ്പുറത്ത് നിന്ന് ഞാനും കേട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ അതറിയാതെ ദിലീപ് എന്നോട് പറയുന്നത് മറ്റൊരു വിധത്തിലാണ്. തീയേറ്ററുകളില്‍ നിന്ന് വളരെ മോശം അഭിപ്രായമാണ് വരുന്നത് അതുകൊണ്ട് ഫൈറ്റ് സീനുകള്‍ മാറ്റി പ്രിന്റ് വീണ്ടും കൊടുക്കണം എന്ന് പറഞ്ഞു.

പക്ഷേ എനിക്കത് യോജിക്കാന്‍ പറ്റുമായിരുന്നില്ല. എന്നിട്ടും ദിലീപിന്റെ നിര്‍ബന്ധപ്രകാരം ഞാന്‍ സിനിമയില്‍ വീണ്ടും എഡിറ്റ് വരുത്താന്‍ തീരുമാനിച്ചു. അതിനായി എറണാകുളത്തേയ്ക്ക് എത്തിയപ്പോള്‍ അവിടുത്തെ പ്രൊജക്ട് ഓപ്പറേറ്റര്‍ എന്നെ തടഞ്ഞു. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി പിന്നെ എന്തിനാണ് വെട്ടിക്കളയുന്നതെന്ന് ചോദിച്ചു. പിന്നെ എന്തായാലും വരുന്നിടത്തുവെച്ച് കാണാം എന്നുപറഞ്ഞ് താന്‍ മടങ്ങിപ്പോരുകയായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends