Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുധി മരിച്ച് ഒരു മാസം തികയും മുമ്പ്, ഞാന്‍ റീല്‍സ് ചെയ്ത് നടക്കുന്നു എന്ന്... വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നേ: കുറിപ്പുമായി രേണു

06 JULY 2023 03:28 PM IST
മലയാളി വാര്‍ത്ത

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങൾ ഭാര്യ രേണുവിനെ വേട്ടയാടിയിരുന്നു. അതെല്ലാം തരണം ചെയ്തു മക്കൾക്കുവേണ്ടി ഇനി ജീവിക്കണമെന്ന മനസുമായി മുന്നോട്ട് പോവുകയാണ് രേണു. ഇപ്പോഴിതാ രേണു വീണ്ടും കടുത്ത സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. സുധി മരിച്ച് ഒരു മാസം പോലും ആകും മുമ്പേ താന്‍ റീല്‍സ് ചെയ്ത് നടക്കുകയാണെന്ന് ചില വാര്‍ത്തകള്‍ വരുന്നുവെന്നാണ് രേണു പറയുന്നത്.

തന്റെ പഴയ റീലുകള്‍ ഉപയോഗിച്ചാണ് യൂട്യൂബ് ചാനലുകള്‍ വാര്‍ത്തയുണ്ടാക്കിയിരിക്കുന്നതെന്നാണ് രേണു പറയുന്നത്. വാര്‍ത്ത കണ്ട് പലരും ഇതേക്കുറിച്ച് ചോദിക്കുന്നതായി രേണു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ രേണുവിന്റെ പ്രതികരണം.

വീണ്ടും വാര്‍ത്ത കണ്ടു, ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്ര കമന്റ്‌സ് ഇട്ടു ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ ഏന്റെ ഒപ്പം ഉള്ളപ്പോഴാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ എന്നാണ് രേണു പോസ്റ്റിലൂടെ ചോദിക്കുന്നത്. എനിക്കിനി വയ്യ ഇത് പറയാന്‍. സുധിച്ചേട്ടന്‍ വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞാന്‍ എന്ത് ചെയ്യാനാ എന്നും താരം കുറിക്കുന്നു.

 

ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോള്‍ ചെയ്തതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാലോ. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനല്‍ ഈ റീല്‍സും കൊണ്ടു വന്നിരിക്കുന്നു, ഞാന്‍ ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം റീല്‍സ് ചെയ്തു നടക്കുക ആണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റയും എഫ്ബിയും എല്ലാം ലോഗ് ഔട്ട് ആക്കുകുകയാണെന്നും രേണു പറയുന്നുണ്ട്.

രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തോട് തളരുതെന്നും അക്കൗണ്ടുകള്‍ ഉപേക്ഷിച്ച് പോവരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തിനാ എല്ലാം ലോഗ് ഔട്ട് ആക്കുന്നേ? പലരും പലതും പറയും ആരെയും ബോധിപ്പിച്ചു ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മൈന്‍ഡ് ചെയ്യാതിരിക്കുക ഇനിയും ഇതുപോലെ ഉണ്ടാവും അവര്‍ക്കൊന്നും ഒരു പണിയും ഇല്ല ചേച്ചി തളരാതെ മുന്നോട്ടു പോവുക എന്നും ആരാധകര്‍ പറയുന്നു. കുറ്റം പറയാന്‍ അങ്ങനെ കുറെ ജന്മം ഉണ്ട് അത് ഒന്നും ആലോചിച്ചു വിഷമിക്കണ്ട ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടം സഹിച്ചല്ലേ ഇനി എന്ത് വന്നാല്‍ എന്താ. പറയുന്നവര്‍ പറയട്ടെ.

 

ഇതില്‍ വച്ചു മനസിലാക്കണം നമ്മുടെ സങ്കടം കാണാന്‍ ചിലര്‍ക്കു ഇഷ്ടം. സുധി ചേട്ടനെ സ്‌നേഹിച്ചത് പോലെ ഇനിയും നിങ്ങളെ എല്ലാരും സ്‌നേഹിക്കും ഹാപ്പി ആയി മക്കളെയും നോക്കി സന്തോഷമായി ജീവിക്കണം.. പടച്ചോന്‍ കൂടെയുണ്ട്. സുധി ചേട്ടനും എന്നായിരുന്നു മറ്റൊരു കമന്റ്. അയ്യോ ഭീരു ആവല്ലേ ചേച്ചി തളര്‍ത്താനും തര്‍ക്കാനും ഒരു പാട് പേരുണ്ടാവും അത് കേട്ട് നമ്മള്‍ തളര്‍ന്നാല്‍ അവര്‍ പറയും പറഞ്ഞത് സത്യം ആയിരുന്നു എന്ന്.

 

കേള്‍ക്കാതെയും കാണാതെയും ഇരിക്കുക, വേണ്ട ചേച്ചീ. നിങ്ങളെ എങ്കിലും കാണല്ലോ ഞങ്ങള്‍ക്ക്. എന്നാണ് മറ്റൊരു കമന്റ്. സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല. അങ്ങനെ നിറയാന്‍ സുധിച്ചേട്ടന്‍ സമ്മതിക്കില്ലായിരുന്നുവെന്നും രേണു ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചിരുന്നു. സുധിച്ചേട്ടന്റെ മരണശേഷവും തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളായി വിവാദങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചിരുന്നതായും രേണു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends