Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും.... അങ്ങനെ വളർന്നാൽ വെട്ടി വീഴ്ത്താതെ വേറെ വഴിയില്ല:- ഉപ്പും മുളകിലും നടന്നത് ഞെട്ടിക്കുന്നു....

10 JULY 2023 11:35 AM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും സീരിയലിൽ നിന്ന് ഒരു കാരണവും കൂടാതെ തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് പരമ്പരയിലെ മുടിയൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി രംഗത്ത് എത്തിയിരുന്നു. അണിയറപ്രവർത്തകർക്ക് എതിരെ ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം പ്രതികരിച്ചത്.

മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിച്ചത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠൻ നായർ ഋഷിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്. ചാനലിലെ മോണിങ്ങ് ഷോയിലൂടെയാണ് ശ്രീകണ്ഠൻ നായർ ഇതേ കുറിച്ച് പ്രേക്ഷകരോട് സംസാരിച്ചത്. നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും. അങ്ങനെ കൊഴുത്താൽ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

 

ചിലപ്പോൾ ചാനലിനും മുകളിലേക്ക് വളരും. അങ്ങനെ വളർന്നാൽ വെട്ടിവീഴത്താതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കുക. എനിക്ക് അതിൽ കൂടുതൽ പറയാൻ പറ്റില്ല. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,” ശ്രീകണ്ഠൻ നായർ പറയുന്നു. പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് എല്ലാവരും അറിഞ്ഞിരിക്കുന്നതെന്നും ഇരുപത്തിനാല് മണിക്കൂറും മൂടുതാങ്ങി ആയി നടക്കാൻ കഴിയില്ലെന്നും, പ്രേക്ഷകർ കുറച്ചുകൂടെ പ്രേരിപ്പിച്ചാൽ പല സത്യങ്ങളും പറയേണ്ടി വരുമെന്നും, അത് ആർക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.

സിറ്റ്‌കോം ഴോണറിൽ ഒരുങ്ങിയ ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബാലും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലു മാസക്കാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.

യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്. ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഋഷി ആരോപണങ്ങൾ ഉയർത്തിയത്. വീഡിയോയ്ക്ക് അവസാനം ഋഷി പൊട്ടിക്കരയുന്നുമുണ്ട്. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിച്ചിരുന്നു.

സീരിയൽ സംവിധായകൻ കാരണം താൻ വളരെ അധികം ടോർച്ചർ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. ഈ തുറന്നുപറച്ചിൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നി അതാണ് ഇപ്പോൾ സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്- മുടിയൻ പറഞ്ഞു. ഞാൻ ഇത് തുറന്നുപറഞ്ഞുകഴിഞ്ഞാൽ ചിലപ്പോ ആ എപ്പിസോഡ് തന്നെ വിടാതെ ആകും. എനിക്ക് പേരുപറയാൻ ആകാത്തതുകൊണ്ടാണ് പറയാത്തത്. ആ ഷൂട്ട് കഴിഞ്ഞതായും പറഞ്ഞു.

ഉണ്ണിസാറിന്റെ ചില നേരത്തെ പ്രവൃത്തികൾ കണ്ടാൽ പേടിയാകും. അമ്മയുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് അന്ന് എന്തിനാണ് കരഞ്ഞതെന്ന്. മനസ്സ് തുറന്നു ചിരിക്കുന്ന പരിപാടി ആയിരുന്നു. ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി., നമ്മൾ അത് ചോദ്യം ചെയ്തു. ആദ്യം അച്ഛൻ ചോദ്യം ചെയ്തു. ഇപ്പോൾ ബാംഗ്ലൂരിൽ ഞാൻ അകത്തായ സാധനമാണ് പുറത്തുവിടാൻ ഒരുങ്ങുന്നത്. കഞ്ഞിയിൽ വിഷം ഇട്ടുതന്നാൽ ഞാൻ കുടിക്കില്ല. കാരണം നമ്മൾ മരിച്ചുപോകും. ഇതിനെ ചോദ്യം ചെയ്ത അമ്മയും അച്ഛനും ഉൾപ്പെടെ അവിടെ സൈലന്റ് ആണ്. മുൻപത്തെ പോലെയല്ല. അതുകഴിഞ്ഞു ഇത് ഷൂട്ട് ചെയ്ത സമയത്ത് ഇത് ഇടരുത് എന്ന് പറഞ്ഞതാണ്. ഹരാസിങ് ആണ്.

ഞാൻ അവിടെ ഇല്ലല്ലോ. പിന്നെന്തിനാണ് ദ്രോഹിക്കുന്നത്. നമ്മൾ അത് സ്വന്തം കുടുംബം പോലെ കണ്ടതാണ് അവിടം. ഉണ്ണിസാറിന്റെ പ്ലാൻ ആയിരുന്നു ഇതെല്ലാം. അങ്ങനെ പറ്റാതെ വന്നപ്പോഴാണ് ഞാൻ ഇറങ്ങുന്നത്. എന്ത് രീതിയിൽ ആണ് കഥ ഇങ്ങനെ മാറ്റുന്നത്. വല്ലാത്ത ഹരാസിങ് ആണ് ഇപ്പോൾ നടക്കുന്നത്. അമ്മയുടെ പ്രശ്നം കാരണം ഉണ്ണിസാർ പുറത്തുപോയതാണ്. ഇപ്പോൾ വീണ്ടും വന്നു. ഇത് ഉണ്ണിസാർ ആണ് വിഷയം. എന്നെ കുറിച്ച് മിണ്ടാതെ ഇരുന്നാൽ പോരെ. ഇതൊക്കെ എത്തിക്കേണ്ട ആവശ്യം ഉണ്ടോ. സാഡിസ്റ്റ് ആണ് ഉണ്ണി സാർ.

 

അവിടെ ജോലി ഇല്ലെന്ന് പറഞ്ഞു എനിക്ക് വേറെ എങ്ങും കിട്ടാതെ അല്ല. പക്ഷെ ഇത്തരം ഒരു രീതി വേണോ- മുടിയൻ ചോദിക്കുന്നു. ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താൻ ചില ദുരിതങ്ങൾ അനുഭവിച്ചതായി നാളുകൾക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരംഗും വെളിപ്പെടുത്തിയിരുന്നു. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താൽപര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends