Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദിയില്‍ വച്ച് മദ്യപിക്കുന്ന സ്വഭാവം ജഗതി ശ്രീകുമാറിന് ഉണ്ടായിരുന്നു: ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല: വൈറലായി അഭിമുഖം...

11 JULY 2023 04:23 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ താരങ്ങളുടെ അച്ചടക്കമില്ലായ്മയും ദുശീലങ്ങളുമൊക്കെ അടുത്തിടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചകള്‍. മുതിര്‍ന്ന താരങ്ങളുടെ മദ്യപാന ശീലങ്ങള്‍ അടക്കം ആ സമയത്ത് ചര്‍ച്ചയാവുകയുണ്ടായി. മുന്‍പ് സെറ്റുകളില്‍ മദ്യപാനം സജീവമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഒപ്പം സ്ഥിരം മദ്യപാനികളായ മുതിര്‍ന്ന താരങ്ങളെ കുറിച്ചുള്ള കഥകളും പുറത്തു വന്നിരുന്നു. കലാഭവന്‍ മണി, സോമന്‍, തിലകന്‍ തുടങ്ങിയവരുടെ മദ്യപാന ശീലമാണ് ശീലത്തെ കുറിച്ചുള്ള കഥകളൊക്കെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഇപ്പോഴിതാ ജഗതി ശ്രീകുമാര്‍, മോഹന്‍ലാല്‍ എന്നിവരുടെ മദ്യപാനത്തെ കുറിച്ച് നടനും ഗള്‍ഫ് പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററുമായ ആല്‍ബര്‍ട്ട് അലക്‌സ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്.

വേദിയില്‍ വച്ച് മദ്യപിക്കുന്ന സ്വഭാവം ജഗതി ശ്രീകുമാറിന് ഉണ്ടായിരുന്നുവെന്ന് ആല്‍ബര്‍ട്ട് പറയുന്നു. മോഹന്‍ലാല്‍ മദ്യപിക്കാറുണ്ടെന്നും നടന്‍ തന്നെ അത് തുറന്നു പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മദ്യപിച്ച് കഴിഞ്ഞാല്‍ നല്ല സാധനങ്ങള്‍ ജഗതി ചേട്ടനില്‍ നിന്ന് വരും. പരസ്യമായി മദ്യപിക്കുന്ന ശീലമൊന്നുമില്ല. വേദിയിലൊക്കെ ആണെങ്കില്‍ വെള്ളം കൊടുക്കുന്ന ഗ്ലാസില്‍ കൊണ്ടുപോയി കൊടുത്താല്‍ വെള്ളം പോലെ കുടിക്കും.

 

ആള് വേദിയില്‍ വച്ച് ചോദിക്കും. കുടിച്ചിട്ടുണ്ടെന്ന് ആര്‍ക്കും മനസിലാവില്ല', ആല്‍ബര്‍ട്ട് പറഞ്ഞു. ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല. മമ്മൂക്ക കുടിക്കാത്ത ആളാണ്. എന്നാല്‍ ലാലേട്ടന്‍ കുടിക്കുകയും കുടിക്കാറുണ്ടെന്ന് തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ്. അടുത്തിടെ തന്നെ ഒരു അഭിമുഖത്തില്‍ സ്ത്രീ വിഷയത്തെ കുറിച്ചും തുറന്നു സംസാരിക്കുന്നുണ്ടായിരുന്നു,' ആല്‍ബര്‍ട്ട് അലക്‌സ് പറഞ്ഞു. മോഹന്‍ലാലിന്റെ പഴയ അഭിമുഖങ്ങളിലാണ് താന്‍ മദ്യപിക്കാറുണ്ടെന്ന് പറഞ്ഞിട്ടുള്ളത്.

ഒരു അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ബദറുദ്ദീനും മോഹന്‍ലാലിന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ എപ്പോഴും മദ്യപിക്കുന്ന ആളല്ല മോഹന്‍ലാല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും കാരണം വേണം അദ്ദേഹത്തിന് മദ്യപിക്കാന്‍. എന്തെങ്കിലും ആഘോഷങ്ങള്‍ ഒക്കെ വരുമ്പോഴാണ് അദ്ദേഹം മദ്യപിക്കുക.

 

എപ്പോഴും നാട്ടുകാര്‍ക്ക് വേണ്ടി നാട്യം നടത്താന്‍ പറ്റുമോ, പുളിക്കും ഇടക്ക് ആഘോഷിക്കണ്ടേ. അദ്ദേഹം കഴിക്കുന്നത് ആര്‍ക്കും അറിയില്ല. അത് ആരെയും അറിയാന്‍ അനുവദിച്ചിട്ടില്ല, എന്നായിരുന്നു ബദറുദ്ദീന്റെ വാക്കുകള്‍. മദ്രാസ് 20 മെയിലിലെ മദ്യപാന രംഗങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends