Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി അച്ഛൻ വിളിക്കും. അപ്പോൾ നമ്മൾ എടുക്കരുത്: കാവ്യയെ വിലക്കി മഹാലക്ഷ്മി:- വൈറലായി ദിലീപിന്റെ വാക്കുകൾ....

13 JULY 2023 05:13 PM IST
മലയാളി വാര്‍ത്ത

മഞ്ജുവുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്ത് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ്. മകൾ മീനാക്ഷിയുടെ സംരക്ഷണം ദിലീപാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ കാവ്യ മാധവനിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം അഭിനയ ജീവിതം കാവ്യ അവസാനിപ്പിച്ചു. മകളുടെ പഠനവും മറ്റ് കാര്യങ്ങളും നോക്കി തിരക്കിലാണ് കാവ്യ. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മുൻപ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മകളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ ഒരു സംഭവവും നടൻ പങ്കുവച്ചു. 'ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്‌കൂളിൽ പോകുന്നതിന് മുൻപ് ഇവൾ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു. 'അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല. ഞാൻ പോകുവാ' എന്ന്. വോയ്‌സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോൾ നമ്മൾ എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ' എന്നു പറഞ്ഞു', ദിലീപ് പറയുന്നു.

മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും മകളുമൊക്കെ ഇപ്പോൾ ചെന്നൈയിലാണ് താമസമെന്നും ദിലീപ് വ്യക്തമാക്കി. മാമാട്ടി എന്ന പേര് മോൾ തന്നെ അവൾക്കിട്ടതാണെന്നും ദിലീപ് പറഞ്ഞു. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്നൊക്കെ പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് പറഞ്ഞത്.

അത് പിന്നീട് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയായിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ചെറുപ്പത്തിൽ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നും ദിലീപ് പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർക്ക്, 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്.

വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ ഒരേ സമയം ദിലീപിനും മഞ്ജുവിനും ഉണ്ടായ അപകടത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞിരുന്നു.

ഇരുവരുടെയും കൈകൾക്ക് ഒരേ സമയം പരിക്കേറ്റത്. ദിലീപിന്റെ വലതുകൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഷൂട്ടിങിനിടെ സംഭവിച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. കറുത്ത ബാൻ‌ഡ് എയ്ഡ് ധരിച്ച കയ്യുമായിട്ടാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷന് ദിലീപ് എത്തിയത്. സമാനമായി മഞ്ജുവിന്റെ കൈകൾക്കും പരിക്കേറ്റു. മഞ്ജുവിന്റെ ഇടത് കൈക്കാണ് പരിക്ക് പറ്റിയത്. മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടിവി ഫിലിം അവാർഡ്‌സിൽ മഞ്ജു വാര്യർ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇരുവർക്കും ഒരേസമയമാണല്ലോ പരിക്ക് പറ്റിയത് എന്ന കാര്യം ആരാധകരും ശ്രദ്ധിച്ചത്. ഇതോടെ രണ്ടുപേരുടെയും ചിത്രങ്ങൾ വൈറലാകാൻ തുടങ്ങി. ദിലീപ് ധരിച്ചത് പോലുള്ള ബാൻഡ് എയ്ഡ് തന്നെയാണ് മഞ്ജുവും ധരിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends