Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി സരിത വീണ്ടും വെള്ളിത്തിരയിൽ മടങ്ങിയെത്തുന്നു...

14 JULY 2023 11:43 AM IST
മലയാളി വാര്‍ത്ത

കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളായി മാറിയ നടിയായിരുന്നു സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണ് എങ്കിലും, തമിഴ് ഇൻഡസ്ട്രിയിൽ വേരുറപ്പിച്ച താരം കൂടിയായിരുന്നു സരിത. കന്നഡ, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലും തന്റേതായ ഇടം നടി കണ്ടെത്തി.

ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സരിത വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരികയാണ് സരിത. നാല് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സരിത, അഭിനയത്തിന് പുറമെ പ്രമുഖ ദക്ഷിണേന്ത്യൻ നായികമാരുടെ സ്വരമായും സിനിമകളിൽ തിളങ്ങിയിരുന്നു. വിജയശാന്തി, രമ്യ കൃഷ്ണൻ, മീന, സുഹാസിനി, നഗ്മ, സൗന്ദര്യ തുടങ്ങിയ പ്രമുഖ നായികമാർക്ക് വേണ്ടി, കൂടുതൽ സിനിമകളിലും ഡബ്ബ് ചെയ്തു വന്നിരുന്നത് സരിതയാണ്.

മികച്ച നടിക്കുള്ള തമിഴ്,തെലുഗു, കന്നഡ ഇന്ഡസ്ട്രികളിലെ അവാർഡുകൾ നേടിയിട്ടുള്ള സരിത, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും പലതവണ നേടിയിട്ടുണ്ട്. അമ്മക്കിളിക്കൂട് എന്ന സിനിമയിലാണ്; മലയാളത്തിൽ സരിത അവസാനമായി അഭിനയിച്ചത്. തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനാകുന്ന മാവീരൻ എന്ന സിനിമയിലൂടെയാണ് സരിത വീണ്ടും വെള്ളിത്തിരയിൽ മടങ്ങിയെത്തുന്നത്. താൻ ആദ്യസിനിമ ചെയ്യുമ്പോൾ ഉള്ള അതേ ത്രില്ലിലാണ്, ഈ സിനിമ ചെയ്യുന്നത് എന്ന്; സരിത മാധ്യമങ്ങളോട് പറഞ്ഞു.

മലയാള സിനിമാ ലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. ഭർത്താവിനേക്കാൾ ഏറെ താരമൂല്യമുള്ള അഭിനേത്രിയുമായിരുന്നു 1987 കാലഘട്ടത്തിൽ സരിത. എന്നാൽ വിവാഹശേഷം, തുടർച്ചയായി സിനിമകൾ ചെയ്യുന്നത് ഒഴിവാക്കി; കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും കന്നഡയിലും മലയാളത്തിലുമായി അന്ന് സരിത തിളങ്ങി നില്‍ക്കുകയായിരുന്നു. കമല്‍ഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായത്.

പിന്നീട് നടന്‍ മുകേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം.

തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി.

എണ്‍പതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. 1982 ല്‍ ബലൂണ്‍ എന്ന സിനിമയില്‍ മുകേഷ് നായകനായി. പിന്നീട് മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു.

 

ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്. മമ്മൂട്ടിയും ഈ പ്രണയത്തിനു സാക്ഷിയാണ്. ഒടുവില്‍ മുകേഷും സരിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പ്രണയവും വിവാഹവും തെന്നിന്ത്യന്‍ സിനിമാലോകം വലിയ ആഘോഷമാക്കി. മുകേഷിനെ വിവാഹം ചെയ്തതോടെ സരിത അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു.

പക്ഷെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് പോയ സരിതയ്ക്ക് മുകേഷിനൊപ്പമുള്ള ജീവിതം വേദനകൾ നിറഞ്ഞതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സരിത താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തിയപ്പോൾ മലയാളികൾ അമ്പരന്നു. അത്രത്തോളം ക്രൂരമായിട്ടാണ് ഭർത്താവ് മുകേഷ് തന്നോട് പെരുമാറിയിരുന്നതെന്നാണ് സരിത പറഞ്ഞിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends