Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിമിറ്റ് വിട്ടപ്പോഴാണ് ഞാൻ വന്ന് എല്ലാം തുറന്ന് പറഞ്ഞത്: പഴയ സ്വഭാവം വൃത്തികെട്ട രീതിയിൽ വീണ്ടും പുറത്തെടുത്തു; എനിക്കുണ്ടായ വിഷമം പറഞ്ഞതുകൊണ്ട് ഒരു ചാനലിന് മുകളിലേക്ക് ഞാൻ വളരുമെന്ന് ഞാൻ‌ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല:- വീണ്ടും വെളിപ്പെടുത്തലുമായി ഋഷി

16 JULY 2023 03:56 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് ഉപ്പും മുളകും പരമ്പരയെ. അടുത്ത കാലത്തായി മുടിയനെ പരമ്പരയില്‍ കാണാനില്ലായിരുന്നു. ഉപ്പും മുളകില്‍ നിന്നും തന്നെ പുറത്താക്കിയെന്നും, നാല് മാസം കാത്തിരുന്നിട്ടും തിരികെ വിളിക്കാതെ വന്നതോടെ വിഷമം പങ്കുവെച്ച് റിഷി എത്തുകയും ചെയ്തിരുന്നു.

സംവിധായകൻ ഉണ്ണിയുടെ ഹരാസ്മെന്റ് സഹിക്കാൻ വയ്യാതെയാണ് താൻ നാല് മാസമായി ഉപ്പും മുളകിൽ അഭിനയിക്കാൻ പോകാത്തതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റിഷി പറഞ്ഞിരുന്നു. റിഷിയുടെ അഭിമുഖം വൈറലായതോടെ താരത്തെ സീരിയലിൽ തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തി.

ഇതോടെ ഫ്ലവേഴ്സ് ചാനലിന്റെ ഉടമ ശ്രീകണ്ഠൻ നായർ‌ തന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. ചില ആർട്ടിസ്റ്റുകൾ‌ പ്രശസ്തി കിട്ടി കഴിയുമ്പോൾ തടിച്ച് കൊഴുത്ത് ചാനലിന് മുകളിലേക്ക് വളരുമെന്നും അത്തരം സാഹചര്യങ്ങളിൽ വെട്ടി വീഴ്ത്തേണ്ടി വരുമെന്നുമാണ് ശ്രീകണ്ഠൻ‌ നായർ‌ മറുപടിയായി പറഞ്ഞത്. റിഷിയുടെ കുറ്റം കൊണ്ടാണ് ഉപ്പും മുളകിൽ നിന്നും പുറത്താക്കിയതെന്ന തരത്തിൽ ശ്രീകണ്ഠൻ‌ നായർ‌ പ്രതികരിച്ചതോടെ മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് റിഷി.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് റിഷി പ്രതികരിച്ചത്. വിഷമം പറഞ്ഞതുകൊണ്ട് ചാനലിന് മുകളിലേക്ക് വളരുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് റിഷി മറുപടിയായി പറഞ്ഞത്. റിഷിയുടെ വാക്കുകളിലൂടെ... 'ഒരാഴ്ച മുമ്പ് ഞാൻ ഒരു ഇന്റർവ്യൂ ഇട്ടിരുന്നു. വല്ലാത്തൊരു അവസ്ഥ വന്നതുകൊണ്ടാണ് അഭിമുഖം ഇട്ടത്. എത്ര ദുഷ്ടനാണെങ്കിലും വൃത്തികെട്ട വ്യക്തിയാണെങ്കിലും ഒരാളുടെ കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന വ്യക്തിയല്ല ഞാൻ‌.

ഇന്റർവ്യു വന്ന ശേഷം കിട്ടിയ കമന്റും സപ്പോർട്ടും എനിക്ക് വലിയ സന്തോഷം നൽകി. നാല് മാസം ഞാൻ അനുഭവിച്ച വിഷമം ജനങ്ങളുടെ സപ്പോർട്ട് കണ്ടപ്പോൾ‌ പോയി. ഉപ്പും മുളകും ഷോ ഡയറക്ടർ ഉണ്ണി സാർ ഗാന്ധിജിയോ ഫ്രീഡം ഫൈറ്ററോ ഒന്നുമല്ല. അദ്ദേഹം എന്ത് പറഞ്ഞാലും സഹിക്കാൻ മാത്രം നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടില്ല. ലിമിറ്റ് വിട്ടപ്പോഴാണ് ഞാൻ വന്ന് എല്ലാം തുറന്ന് പറഞ്ഞത്.

 

ഇതുപോലെ തന്നെ അഞ്ച് വർ‌ഷം മുമ്പ് ഉണ്ണി സാറിനെ കുറിച്ച് അമ്മ (നടി നിഷ സാരംഗ്) കരഞ്ഞ് പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നു‌.' 'ആ സമയത്തെ അമ്മയുടെ അവസ്ഥ ഞാൻ കൂടെ നിന്ന് കണ്ടതാണ്. ആ സെയിം സാധനമാണ് ഇപ്പോൾ വീണ്ടും റിപ്പീറ്റായിരിക്കുന്നത്. അന്ന് ഉണ്ണി സാറിനെ പുറത്താക്കിയത് ആയിരുന്നു. പിന്നീട് വിശ്വാസത്തിന്റെ പുറത്താണ് തിരിച്ച് കയറ്റിയത്. മനുഷ്യനല്ലേ എന്നുള്ള രീതിയിലാണ് കേറ്റിയത്.'


'പക്ഷെ വീണ്ടും വന്ന് കഴിഞ്ഞപ്പോൾ പഴയ സ്വഭാവം വൃത്തികെട്ട രീതിയിൽ വീണ്ടും പുറത്തെടുത്തു. ഹരാസ്മെന്റ് തുടങ്ങി. ചിലർ നന്നാവില്ല. നേരത്തെ തന്നെ നെഗറ്റീവ് ഇമേജുള്ള വ്യക്തിയാണ് അദ്ദേഹം. എല്ലാ ജനങ്ങൾക്കും അത് അറിയാം. അങ്ങനൊരാൾ കാരണം എനിക്കുണ്ടായ വിഷമം പറഞ്ഞതുകൊണ്ട് ഒരു ചാനലിന് മുകളിലേക്ക് ഞാൻ വളരുമെന്ന് ഞാൻ‌ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതിന് ഒരു ലോജിക്കില്ല. അതൊരു വിശദീകരണവും അല്ല. വിവാദങ്ങൾക്കിടയിൽ നിൽക്കാൻ പേടിയാണ്. ഞാൻ‌ മുമ്പ് ആരുടെയും കുറ്റം പറഞ്ഞിട്ടില്ലല്ലോ. ഇത് പറഞ്ഞത് അവസ്ഥയും വിഷമവും കൊണ്ടാണെന്നും', റിഷി പറഞ്ഞു.

ശേഷം ശ്രീകണ്ഠൻ നായരുമായുള്ള സൗഹൃദത്തെ കുറിച്ച് റിഷി സംസാരിച്ചു. 'ഉപ്പും മുളകും സീസൺ 2 തുടങ്ങുന്നതിന് മുമ്പ് മീറ്റിങ് വെച്ചപ്പോൾ ശ്രീകണ്ഠൻ സാർ എനിക്ക് കൈ തന്നിട്ടാണ് നമുക്ക് പൊളിക്കണ്ടേ മുടിയാ... എന്ന് പറഞ്ഞത്. ഫ്ലവേഴ്സ് ചാനലുമായും ശ്രീകണ്ഠൻ സാറുമായി ഞങ്ങൾ‌ക്കെല്ലാവർക്കും നല്ല ബോണ്ടിങ്ങുള്ളതാണ്. ഒമ്പത് വർഷമായി ഒരു ചെറിയ ചെറുക്കനെപോലെ ഒരു കുടുംബത്തിൽ വളരുന്നത് പോലെയാണ് ഞാൻ അവിടെ വളർന്നത്.'

'പിന്നെ മറ്റൊരു സന്തോഷ വാർത്തയുള്ളത് നിങ്ങൾ ജനങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതികരണവും കാരണം ഉപ്പും മുളകും സിറ്റ്കോം രീതിയിലേക്ക് തിരിച്ചുവന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അത് തന്നെയായിരുന്നു എന്റെ ആവശ്യവും. എനിക്ക് അകത്ത് കയറാൻ വേണ്ടിയല്ല ഞാൻ അന്ന് അഭിമുഖത്തിൽ വന്ന് എല്ലാം തുറന്ന് പറഞ്ഞത്. ഉപ്പും മുളകും നശിക്കരുത് എന്നുണ്ടായിരുന്നു. അത് സാധിച്ചു. ഞാൻ എവിടെപ്പോയാലും ഞാൻ നിങ്ങളുടെ മുടിയൻ തന്നെയാണെന്നും', പറഞ്ഞാണ് റിഷി വീഡിയോ അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends