Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളുടെ വിവാഹ നിശ്ചയത്തിന് മുമ്പ് നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപിയും കുടുംബവും...

16 JULY 2023 04:18 PM IST
മലയാളി വാര്‍ത്ത

മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കവർന്നെടുത്ത ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. മലയാളികൾക്ക് സിനിമയ്ക്കപ്പുറം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൂടെയാണ് സുരേഷ് ഗോപി. പാവങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന് വേണ്ട സഹായം ചെയ്യാനും ഈ മനുഷ്യ സ്നേഹിക്കു ഒരു മടിയും കാണില്ല. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോടും അദ്ദേഹത്തിന്റെ ചിന്തകളോടും എതിർപ്പുള്ളവർ പോലും അദ്ദേഹത്തിലെ മനുഷ്യനെ അതിയായി സ്നേഹിക്കുന്നുണ്ട്. സുരേഷ് ഗോപി ആരാണെന്ന് ചോദിച്ചാൽ നല്ലൊരു മനുഷ്യസ്നേഹി എന്ന് പറയാനാണ് ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെടുന്നത്.

സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണമെടുത്താണ് സഹജീവികളെ താരം സഹായിക്കുന്നത്. അദ്ദേഹത്തിന്റെ നന്മ പ്രവ‍ൃത്തിയുടെ ഫലം അനുഭവിക്കുന്ന നിരവധിപേർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മൂത്തമകൾ ഭാഗ്യ സുരേഷ് വിവാഹിതയാകാൻ പോവുകയാണ്. ശ്രേയസ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവെച്ചായിരുന്നു ചടങ്ങ് നടന്നത്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും മറ്റ് പരിപാടികൾ നടക്കുക. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

അതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപി കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് നവ ചണ്ഡികാ ഹോമം നടത്തിയിരുന്നു. അരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് താരം ക്ഷേത്രത്തിൽ നവ ചണ്ഡികാ ഹോമം നടത്തിയത്. നല്ലൊരു വിശ്വാസി കൂടിയായ അദ്ദേഹം കുടുംബത്തോടൊപ്പം മൂകാംബിക സന്ദർശിച്ചത് മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ഇഷ്ടദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനയും ഹോമവും നടത്തിയതായിരിക്കുമെന്നും കമന്റുകളുണ്ട്. അതുപോലെ തന്നെ സുരേഷ് ഗോപിയും കുടുംബവും നടത്തിയ നവ ചണ്ഡികാ ഹോമം എന്താണെന്നാണ് ഒരു വിഭാഗം ആരാധകർ തിരയുന്നത്. മൂകാംബിക ക്ഷേത്രത്തിലെ ഒരു മുഖ്യ വഴിപാടാണ് നവ ചണ്ഡികാ ഹോമം.

കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചണ്ഡികാ ഹോമം നടത്തുന്നത്. ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നുവെന്നും ഈ ഹോമം വീട്ടിൽ സമാധാനം പുനസ്ഥാപിക്കാനും ജീവിത വിജയം നൽകാനും സഹായിക്കുന്നു എന്നുമാണ് വിശ്വാസം. 45000 രൂപ വരെയാണ് ഈ ഹോമത്തിന്റെ ചിലവ് എന്നാണ് സുരേഷ് ഗോപിയും കുടുംബവുമൊത്ത് ഹോമത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വന്നത് മുതൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

സുരേഷ് ഗോപി പെട്ടെന്ന് ഹോമം നടത്തിയതുമായി ബന്ധപ്പെട്ട് രസകരമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പേരും പ്രശസ്തിയും ഇനിയും ലഭിക്കാനാണോ അതോ ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനാണോ സുരേഷേട്ടൻ ഇത്രയും കാശ് ചിലവാക്കി ഈ ഹോമം നടത്തിയത് എന്നൊക്കെയായിരുന്നു സോഷ്യൽമീഡിയയിൽ വന്ന ചോദ്യങ്ങൾ.

കുടുംബത്തിനാണ് സുരേഷ് ഗോപിയുടെ ജീവിതത്തിൽ എന്നും പ്രധാന്യം. മക്കളെയും ഭാര്യയേയും കുറിച്ച് അഭിമുഖങ്ങളിൽ വാതോരാതെ സംസാരിക്കാറുണ്ട് താരം. ലക്ഷ്മി എന്ന മകളെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടത് എന്നും തനിക്ക് വേദനയാണെന്ന് സുരേഷ് ഗോപി പറയാറുണ്ട്. അടുത്തിടെ ഭാഗ്യ ബിരുദം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിരുന്നു. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. ആ ചിത്രത്തിൽ . ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഭാഗ്യ സുരേഷ് രംഗത്ത് എത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends