Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപി വിചാരിച്ചാൽ ലക്ഷങ്ങൾ ചെലവാക്കി ആഡംബര വിവാഹ നിശ്ചയം നടത്താമായിരുന്നു: അപ്രതീക്ഷിതമായി, ആളും ആരവവും ഇല്ലാതെ മകളുടെ നിശ്ചയം: ചർച്ചയായി ഭാഗ്യയുടെ വിവാഹ നിശ്ചയം...

17 JULY 2023 02:26 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി വലിയ ആളും ആരവവും ഇല്ലാതെയാണ് നടൻ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നത്. ഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. കൂടാതെ സുരേഷ് ഗോപിയുടെ ഫാൻസ് പേജുകളിലും ചടങ്ങിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. പൊതുവെ താരങ്ങളുടെ മക്കളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവ അത്യാഢംബരത്തോടെയാണ് നടത്താറുള്ളത്. എന്നാൽ‌ ഭാഗ്യ സുരേഷിന്റേത് വളരെ ലളിതവും സുന്ദരവുമായി യാതൊരു ആഢംബരവും ഇല്ലാതെയുമാണ് നടത്തിയത്.

അതുകൊണ്ട് തന്നെയാണ് സൂപ്പർ താരത്തിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടതും. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം.

സുരേഷ് ഗോപിയും മക്കളും ഭാര്യ രാധികയും വരന്റെ കുടുംബാംഗങ്ങളും സുരേഷ് ഗോപിയുടെ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വധു ഭാഗ്യ ധരിച്ചത് കേരള സാരിയാണ്. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയിൽ ചൂടിയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാർ അണിഞ്ഞൊരുങ്ങുന്നതുപോലെയാണ് വിവാഹ നിശ്ചയത്തിന് വധു ഒരുങ്ങി വന്നത് എന്നതും ആരാധകരെ അമ്പരപ്പെടുത്തി.

വരനും വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിനെത്തിയത്. ചടങ്ങുകൾ ആകട്ടെ എല്ലാം വിശ്വാസപ്രകാരവും ആചാരപ്രകാരവും തന്നെയായിരുന്നു. കുടുംബത്തിലെ ആദ്യത്തെ വിവാഹനിശ്ചയം ആയിരുന്നിട്ടും സുരേഷ് ഗോപി എന്തുകൊണ്ടാണ് ചടങ്ങുകളെല്ലാം ലളിതമാക്കി നടത്തിയതെന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.

സുരേഷ് ഗോപി മനസുവെച്ചിരുന്നെങ്കിൽ ഉത്സവം പോലെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് നടത്താൻ സാധിക്കുമായിരുന്നു. കൂടാതെ മോഹൻലാൽ‌, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒഴുകിയെത്തി ചടങ്ങുകൾ ആഢംബരം നിറഞ്ഞതാകുകയും ചെയ്യുമായിരുന്നു.

ചെറിയ രീതിയിൽ വരുമാനമുണ്ടാക്കുന്നവർ പോലും ഗംഭീരമായി വിവാഹ ചടങ്ങുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ള കാലത്താണ് മാതൃകാപരമായ രീതിയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ നിശ്ചയം നടന്നത്. ലോക്കായി ഗയ്സ് എന്ന തലക്കെട്ടോടെയാണ് ഭാഗ്യ വരനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

സുരേഷ് ഗോപിയുടെ സഹായത്തിലൂടെ കേരളത്തിൽ നിരവധി പെൺകുട്ടികളുടെ വിവാഹങ്ങൾ നടന്നിട്ടുണ്ട്. നടൻ രതീഷിന്റെ മക്കളുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ച് ഭംഗിയായി നടത്തി കൊടുത്തത് സുരേഷ് ഗോപിയായിരുന്നു. മറ്റുള്ള താരപുത്രിമാരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ‌ ഭാഗ്യ വളരെ ലാളിത്യം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്.

അതുപോലെ തന്നെ സോഷ്യൽ‌മീ‍ഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ബോഡിഷെയ്മിങിനും ഭാഗ്യ ഇരയായിട്ടുണ്ട്. കേരള സാരി ചുറ്റി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വീകരിച്ച ചിത്രം കുറച്ച് നാളുകൾക്ക് മുമ്പ് ഭാഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ് താരപുത്രിക്ക് പരിഹാസ കമന്റ് കേൾക്കേണ്ടി വന്നത്.

നീളത്തെക്കാൾ കൂടുതൽ വണ്ണം ഉള്ളവർക്ക് ചേരുന്ന വസ്ത്രമല്ല സാരിയെന്നും പാശ്ചാത്യ വസ്ത്രം ഉപയോഗിക്കണെന്നുമായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ കമന്റിന് നന്ദിയെന്നും വിദേശത്ത് ബിരുദം സ്വീകരിക്കുമ്പോൾ താൻ തന്റെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രം ധരിക്കാനാണ് ആഗ്രഹിച്ചതെന്നും ഭാഗ്യം മറുപടി നൽകി. വിവാഹ നിശ്ചയത്തിന് മുമ്പ് നവ ചണ്ഡികാ ഹോമം സുരേഷ് ഗോപിയും കുടുംബവും നടത്തിയ ചിത്രങ്ങളും വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends