Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറയാൻ വാക്കുകൾ ഇല്ല.... കണ്ണുനീർ അണിഞ്ഞ് പോവുകയാണ്; ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് എം ജി ശ്രീകുമാർ

18 JULY 2023 03:47 PM IST
മലയാളി വാര്‍ത്ത

ഗായകൻ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ എംജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എംജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. ജന്മം നൽകിയില്ലെങ്കിലും ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് അദ്ദേഹം. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകൾ ആണ് എംജിയും ഭാര്യയും. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഉണ്ടാകും.

നീണ്ട 23 വർഷത്തെ ദാമ്പത്യം ആണ് ഇരുവരുടെയും. തുടക്ക കാലത്ത് ലിവ് ഇൻ റിലേഷനിൽ ആയിരുന്നു ഇരുവരും. ലേഖയുമായുള്ള വിവാഹത്തിന് എംജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്.

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി എന്നാണ് അടുത്തിടെ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞത്. എംജിയുമായുള്ള വിവാഹത്തിന് തീരുമാനം എടുക്കാൻ തനിക്കായിരുന്നു പ്രയാസമെന്നും ലേഖ പറഞ്ഞിട്ടുണ്ട്.

ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണു വിവാഹിതരായത് എന്നും തുറന്നു പറഞ്ഞു. ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ മുൻപൊരിക്കൽ തുറന്നുപറഞ്ഞിട്ടുമുണ്ട്. അടുത്തിടെ മകൾ ശിൽപ്പ നാട്ടിൽ വന്നതും ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തിയ ചിത്രങ്ങളും എല്ലാം ലേഖ പങ്കിട്ടിരുന്നു. ഇപ്പോൾ അമേരിക്കയിൽ മകളെ കാണാൻ ലേഖയും എം ജി ശ്രീകുമാറും എത്തിയിരിക്കുകയാണ്. അമേരിക്കയിൽ ഒരു പ്രോഗ്രാം ചെയ്യുന്നത്തിന്റെ തിരക്കുകളിലാണ് എം ജി.

അതിനിടയിലായിരുന്നു ഞെട്ടിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ വിയോഗവർത്ത അദ്ദേഹം അറിഞ്ഞത്. സ്വന്തം ജ്യേഷ്ഠനെ നഷ്ടപെട്ട വേദനയാണ് തനിക്ക് ഉണ്ടായതെന്നും, പറയാൻ വാക്കുകൾ ഇല്ല. കണ്ണുനീർ അണിഞ്ഞ് പോവുകയാണെന്ന് ലൈവിൽ എത്തി ശ്രീകുമാർ പറഞ്ഞു. ഒരുപാട് വർഷത്തെ പരിചയമാണ് അദ്ദേഹത്തിന്റെ കുടുംബവുമായുള്ളത്. എന്റെ ചേട്ടനുമായിട്ടായിരുന്നു അദ്ദേഹത്തിന് അടുപ്പം ഉണ്ടായിരുന്നത്. അപ്പോൾ തൊട്ട് എന്റെ വീട്ടിലേയ്ക്ക് വരികയും ,അദ്ദേഹവുമായും, മക്കളുമായും എല്ലാവരുമായും അത്രയ്ക്ക് അടുപ്പം ഉണ്ടാവുകയും ചെയ്തു. അദ്ദേഹത്തിന് സുഖമില്ലായിരുന്നു.

എല്ലവർക്കും അത് അറിയാം. എനിക്ക് ഒരു ജ്യേഷ്ഠനെ നഷ്ടമായ സങ്കടമാണ് തോന്നുന്നത്. നിങ്ങളോടൊപ്പം ഞാനും ഈ ദുഃഖത്തിൽ ചേരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനാകട്ടെ, എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. സത്യത്തിൽ ഞാൻ യു എസിൽ ഒരു പ്രോഗ്രാമിന് വന്നിരിക്കുകയാണ്. അമേരിക്കയിലാണ്.. പറയാൻ വാക്കുകൾ ഒന്നുമില്ല,

അദ്ദേഹത്തിന്റെ വിയോഗം കണ്ണുനീർ അണിയിക്കുന്നു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അണിഞ്ഞ് പോവുകയാണ്, സങ്കടം സഹിക്കാനാവുന്നില്ല. അത്രത്തോളം കുടുംബ ബന്ധമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. വേറെ ഒരു ബന്ധവുമല്ല, ഞാൻ പറയുന്നത്. കുടുംബ ബന്ധം മാത്രം. അത്രയ്ക്ക് അടുപ്പമായിരുന്നു എന്റെ മേടയിൽ കുടുംബവും അദ്ദേഹത്തിന്റെ കുടുംബവുമായിട്ട് ഉണ്ടായിരുന്നത്. വേറൊന്നും പറയാനില്ല. അദ്ദേഹത്തിന്റെ ആത്മാവ്, റെസ്റ്റ് ഇൻ പീസ് എന്ന് പറഞ്ഞായിരുന്നു ശ്രീകുമാർ വീഡിയോ അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends