Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന‍ഡ യാത്ര കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത് നാളുകൾക്ക് മുമ്പ്; അമൃതയും, ഗോപി സുന്ദറും വേർപിരിഞ്ഞത് ഇതിനോ..?

18 JULY 2023 04:43 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത് ഇക്കഴിഞ്ഞ വർഷമായിരുന്നു. ലിവിങ് ടുഗെതർ റിലേഷനിൽ താരങ്ങൾ കുടുംബ ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പ്രിയയെയാണ് ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ഉണ്ട്. പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. വര്‍ഷങ്ങളോളം ഇവര്‍ ഒന്നിച്ച് തന്നെ ആയിരുന്നു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷുമായി ലിവിങ് ടുഗതർ റിലേഷൻ തുടങ്ങിയതും.

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ......" എന്നാണ് 2022ൽ അമൃതയുമായി പ്രണയമാണെന്ന് പറഞ്ഞ് ഗോപി സുന്ദർ കുറിച്ചത്. അമൃതയുടെ കുടുംബവും ഗോപി സുന്ദറുമായുള്ള പ്രണയത്തിന് പിന്തുണ നൽകിയിരുന്നു. ഭർത്താവ് എന്നാണ് പലപ്പോഴും അമൃത ഗോപി സുന്ദറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായോ എന്ന കാര്യത്തിൽ‌ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്.

അതിന് കാരണം അമൃതയെ ഗോപി സുന്ദർ സോഷ്യൽമീ‍ഡിയയിൽ അൺഫോളോ ചെയ്തുവെന്നുള്ളതും, പ്രണയം പ്രഖ്യാപിച്ച് പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തുവെന്നുള്ളതുമാണ്.

മാത്രമല്ല എന്തിനും ഏതിനും ഗോപി സുന്ദറിനെ കൂടി സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യാറുള്ള അമൃത ഇപ്പോൾ അത് ചെയ്യാറില്ല. താരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനും ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതെല്ലാം തന്നെയാണ് ഇരുവരേയും സ്ഥിരമായി ഫോളോ ചെയ്യുന്നവരിൽ സംശയങ്ങൾ ഉണ്ടാകാൻ കാരണമായത്.

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഇരുവരും കാന‍ഡ യാത്ര കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. വിദേശത്ത് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഇരുവരും ഒരുമിച്ച് ഇതിനോടകം ചെയ്ത് കഴിഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സജീവമായ ചർച്ചകളും വാർത്തകളും വരുന്നുണ്ടെങ്കിലും താരങ്ങൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മാത്രമല്ല തങ്ങളുടെ പുതിയ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ കൃത്യമായി പ്രതികരിക്കാൻഇരുവരും മുമ്പൊക്കെ തയ്യാറാകുമായിരുന്നു.

എന്നാൽ വേർപിരിഞ്ഞുവെന്നുള്ള വാർത്ത വലിയ രീതിയിൽ ചർച്ചയായിട്ടും ഈ വിഷയത്തിൽ മാത്രം ഇരുവരും മൗനം പാലിക്കുകയാണ്. മകൾക്കും കുടുംബത്തിനും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ സന്തോഷം പങ്കിട്ടപ്പോൾ ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയോ അദ്ദേഹത്തിനെ മിസ് ചെയ്യുന്നതായോ അമൃത സൂചിപ്പിച്ചിരുന്നില്ല. എന്നാൽ മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ ഉണ്ടെന്നും സോഷ്യൽ മീഡിയ കണ്ടെത്തി.

അതുകൊണ്ട് തന്നെ എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ ഇതെന്താണ് സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറിന് ഒപ്പം കഴിഞ്ഞ നാല് ആഴ്ചയിൽ അധികമായി അമൃത പോസ്റ്റുകൾ ഒന്നും പങ്കുവെച്ചിട്ടില്ല. മാത്രമല്ല ഗോപി സുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള പോസ്റ്റുകളും പങ്കിടുന്നില്ല എന്നുളളതാണ്.

അതേസമയം അമൃതയെ പരിഹസിച്ചും നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറിനെപ്പോലൊരാളെ ജീവിതത്തിന്റെ ഭാഗമാക്കിയതിനാണ് പലരും അമൃതയെ പരിഹസിക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹ ജീവിതം തകർന്നതിന് ശേഷം മകൾക്ക് വേണ്ടിയാണ് അമൃത ജീവിച്ചത്. പത്ത് വർഷത്തോളം സിംഗിൾ ലൈഫായിരുന്നു. അതിന് ശേഷമാണ് ഒരു വർഷം മുമ്പ് മകളുടെ കൂടെ സമ്മതത്തോടെ ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. തനിക്കൊരു ചേട്ടനെ ലഭിച്ചുവെന്നാണ് ഗോപി സുന്ദർ അമ‍ൃതയുമായി പ്രണയത്തിലായതിനെ കുറിച്ച് സഹോദരി അഭിരാമി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends