Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളുടെ ഉറക്കം ഇല്ലാത്ത രാത്രികള്‍ക്ക് സമാപനം; ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞിട്ടില്ല: പിരിഞ്ഞ് പോണം മിഷ്ടര്‍.. സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ചിത്രം

20 JULY 2023 03:48 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ വർഷം പ്രണയം പരസ്യമാക്കിയ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി പോസ്റ്റുകൾ ഉയർന്നിരുന്നു. താരങ്ങള്‍ തങ്ങളുടെ പ്രണയം വിളിച്ചു പറഞ്ഞ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. പിന്നാലെ അമൃതയുടെ പോസ്റ്റുകളിലെല്ലാം സോഷ്യല്‍ മീഡിയ ഈ ചോദ്യവുമായി എത്തിയിരുന്നു. എന്നാല്‍ ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ആരാധകര്‍ക്ക് നിരാശിക്കേണ്ടി വരില്ല.

ഇപ്പോഴിതാ അമൃതയുമൊത്തുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്.  പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. മലയാളികളുടെ ഉറക്കം ഇല്ലാത്ത രാത്രികള്‍ക്ക് സമാപനം, അമൃതയുടെ മൂന്നാം കെട്ടിന്റെ ജാതകം വരെ നോക്കിയവര്‍ ഉണ്ട്. കഷ്ടം പിരിഞ്ഞ് പോണം മിഷ്ടര്‍., ഇതിലും ബേധം ഞങ്ങളെ അങ്ങ് കുത്തികൊല്ലുന്നതായിരുന്നു ചേട്ടായി.

ഞങ്ങള്‍ മലയാളികള്‍ എന്തോരം സ്വപ്നം കണ്ടതാ എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു എത്ര നാളായി ഒരു നല്ല ഡിവോഴ്‌സ് സ്റ്റോറി കേട്ടിട്ട്.

ഈ ഫോട്ടോ ഇട്ടത്തോടെ ഞങ്ങളെ സ്വപ്നങ്ങളെ ആണ് തല്ലി ഉടച്ചത്, ഇവര്‍ പിരിഞ്ഞില്ല അപ്പോ ബാക്കി ഉളളവര്‍ പിരിഞ്ഞു പോവേണ്ടതാണ്, ഓണ്‍ലൈന്‍ മാമ ടീംസ് എന്തെല്ലാം സ്റ്റോറി പ്ലാന്‍ ചെയ്തതായിരുന്നു എല്ലാം ഗുദാ ഗവ ആയില്ലേ... എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

നേരത്തെ ഗോപി സുന്ദറിന്റെ മുന്‍ കാമുകിയായിരുന്ന ഗായിക അഭയഹിരണ്‍മയിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സമയത്ത് അഭയ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇതോടെ അഭയ നേരിട്ട് പ്രതികരണവുമായി എത്തുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ എന്റേതായി ജീവിക്കാന്‍ അനുവദിക്കൂ' എന്നാണ് അഭയ പറഞ്ഞത്.

 

തനിക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനോ, ശ്രദ്ധിക്കാനോ സമയമില്ല. താന്‍ തന്റേതായ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെയാണ് എന്നും അഭയ പറഞ്ഞു. അതേ സമയം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഭാര്യ എലിസബത്തുമായുള്ള ബാലയുടെ വീഡിയോയാണ്. എല്ലാ വിവാദങ്ങള്‍ക്കു പിന്നിലുമുള്ള യഥാർഥ സത്യം എന്നാണ് വിഡിയോയ്ക്ക് ബാല നൽകിയ അടിക്കുറിപ്പ്. ജീവിതത്തിലെ ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ബാല പറയുന്നു. ഇളയരാജയുടെ ഒരു പാട്ട് പാടിയാണ് വിഡിയോ തുടങ്ങുന്നത്. ഈ പാട്ടിനു പിന്നിലെ ഒരു കഥയെക്കുറിച്ചും ബാല പറയുകയുണ്ടായി.

‘‘ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ–ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുൻപൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്.

 

ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജനറൽ ആയി എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇതാണ്. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.

 

ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റന്ന് ബാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends