Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? നിന്നെ തിരുനക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ:- വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം - ഷിബു ജി. സുശീലൻ

21 JULY 2023 05:03 PM IST
മലയാളി വാര്‍ത്ത

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കലാപാഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചത്തിനുമെതിരെ പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വിലാപയാത്ര നടക്കവെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്. ആരാണ് ഉമ്മൻചാണ്ടി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടിയോടുള്ള, അനാദരവും, വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശവുമാണ് നടത്തിയതെന്ന് കാണിച്ച്

ഡിസിസി ജനറൽ സെക്രട്രറിയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലോളം പേരാണ് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേരത്തെ എ സി പിയ്ക്ക് നൽകിയ പരാതി പിന്നീട് നോർത്ത് പോലീസിന് കൈമാറുകയായിരുന്നു. എഫ് ഐ ആറിൽ കലാപാഹ്വാനത്തിനുള്ള പ്രസ്താവന, മൃതദേഹത്തെ അനാദരിക്കൽ തുടങ്ങിയ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഇന്ന് വിനായകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ലൈവിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും, പൊതു ജനങ്ങളും ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ
കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകർ വിനായകന്റെ വീട് ആക്രമിച്ചിരുന്നു.

 

പ്രവര്‍ത്തകന്‍ വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തി ഫ്ലാറ്റിലെത്തിയ പ്രവർത്തകർ തന്റെ ഫ്ലാറ്റിൽ എത്തി അക്രമം നടത്തിയെന്ന് വിനായകൻ പരാതി നൽകിയിട്ടുണ്ട്. വാക്കാലാണ് വിനായകൻ പോലീസിന് പരാതി നൽകിയത്.

ഉടനെ പരാതി എഴുതി നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ വീടിന്റെ ജനൽച്ചിലടക്കം അടിച്ച് തകർത്തിട്ടുണ്ട്. ഇത് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് വിനായകന്റെ ആവശ്യം. രണ്ടു കേസുകളും പോലീസ് പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗത്തിൽ നിന്നും പോലീസ് മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

അതേ സമയം വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.

വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ- അദ്ദേഹം പറഞ്ഞു.

അതിനിടെ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനമാണെന്ന് തുറന്ന് പറഞ്ഞ് നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ രംഗത്ത് എത്തി. ‘‘മിസ്റ്റർ വിനായകൻ...താൻ മലയാള സിനിമയ്ക്കും, കേരളത്തിനും തന്നെ അപമാനം ആണല്ലോ. കഷ്ടം! സംസ്കാരം അത് ജന്മനാൽ കിട്ടുന്നതാണ്.....ബാക്കി വാചകം ഞാൻ പറയുന്നില്ല. ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുകാണും..

ഇല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയി. രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്. ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ? താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ..അതാണ് ആണത്തം.

 

കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്. നിന്റെ അച്ഛൻ മരിക്കുന്നത്തിന് മുൻപ് എന്ത്‌ ചെയ്തെന്ന് നിനക്കും.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം.  

അതുപോലെ ആണോ ഉമ്മൻ‌ചാണ്ടി സർ.. അത് ജനങ്ങൾക്ക്‌ അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം..നിന്നെ തിരുനക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!’’–ഷിബു ജി. സുശീലൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends