Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രഭേച്ചിക്ക് എന്തുപറ്റി... ശരീരഭാരം കുറഞ്ഞ് ആളാകെ മാറിപ്പോയി; മുഖത്ത് ഒരു ചിരിപോലും ഇല്ലാതെ ദാസേട്ടൻ:- എം.ജി ശ്രീകുമാർ അമേരിക്കയിൽ എത്തിയപ്പോൾ പങ്കുവച്ച ചിത്രം കണ്ട് ആശങ്കയിൽ ആരാധകർ

23 JULY 2023 03:46 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. അവിസ്മരണീയമായ സ്വരമാധൂര്യം കൊണ്ട് ഇന്ത്യ മുഴുവനും ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന് ആരാധകരുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന ശബ്ദമാധൂര്യമാണ് അദ്ദേഹത്തിന്റേത്. അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും.

ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി അമേരിക്കയിൽ എത്തിയ എം ജി ശ്രീകുമാറും ഭാര്യയും ഗാനഗന്ധർവനെ നേരിൽ ചെന്ന് കണ്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലയാളത്തിന്റെ സ്വത്തെന്ന് ആരാധകർ‌ കരുതുന്ന രണ്ട് പ്രതിഭകളാണ് യേശുദാസും എം.ജി ശ്രീകുമാറും. അതുകൊണ്ട് തന്നെ വളരെ നാളുകൾക്ക് ശേഷം ഇരുകുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വളരെ വേഗത്തിൽ വൈറലായി മാറുകയായിരുന്നു.

യേശുദാസ് ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് സ്ഥിരതാമസം. യേശുദാസിനെയും കുടുംബത്തെയും സന്ദർശിച്ച നിമിഷത്തെ ധന്യ നിമിഷമെന്നാണ് എം.ജി ശ്രീകുമാർ വിശേഷിപ്പിച്ചത്. 'ധന്യമാം നിമിഷങ്ങൾ... അമേരിക്കയിൽ ദാസേട്ടന്റെ വീട്ടിൽ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രം സംസാരിച്ചു.

'എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും സമകാലീനരും ഒരുമിച്ച് നാടകത്തിൽ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും ലേഖയും... ലവ് യൂ ദാസേട്ടാ...', എന്നാണ് എം.ജി ശ്രീകുമാർ യേശുദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ കമന്റുകളുമായി എത്തി. ഏറെയും കമന്റുകൾ എം.ജി ശ്രീകുമാറിനെയും യേശുദാസിനെയും കുറിച്ചായിരുന്നു. ചിലർ യേശുദാസിന്റെ ഭാര്യ പ്രഭയുടെ ആരോഗ്യത്തെ കുറിച്ചും അന്വേഷിച്ചെത്തി. പ്രഭേച്ചിക്ക് എന്തുപറ്റി... ആളാകെ മാറിപ്പോയി എന്നായിരുന്നു ഒരു കമന്റ്.

പഴയ രൂപത്തിൽ നിന്നും മാറി ശരീരഭാരം കുറ‌ഞ്ഞാണ് എം.ജി ശ്രീകുമാർ പങ്കുവെച്ച ചിത്രത്തിൽ പ്രഭ യേശുദാസുള്ളത്. അതുകൊണ്ട് തന്നെയാണ് പെട്ടെന്നുള്ള രൂപമാറ്റത്തെ കുറിച്ച് ആരാധകരും കമന്റിലൂടെ ചോദിച്ചത്. ചിലരുടെ പരാതി ദാസേട്ടന്റെ മുഖത്ത് ഒരു ചിരിപോലും ഇല്ല എന്നതായിരുന്നു. മലയാളത്തിന്റെ പുണ്യങ്ങളാണ് എം.ജി ശ്രീകുമാറും യേശുദാസുമെന്നാണ് മറ്റൊരാൾ കുറിച്ചത്. 'മലയാളത്തിന്റെ പുണ്യങ്ങൾ... ചിലയാളുകളോട് എത്ര ഇഷ്ടം എന്ന് ചോദിച്ചാൽ ആകാശത്തേക്ക് ചൂണ്ടിക്കാട്ടിക്കാണിക്കേണ്ടിവരും. അത്തരം രണ്ടുപേർ... രണ്ടുപേരുടെയും ശബ്ദം മലയാളികളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. ദാസ് സാറിന് എന്റെ നാടുമായി ആത്മബന്ധമുണ്ട്.

 

വയലാർ... ആത്മാവും ആത്മബന്ധവും സത്യമാണ്. ഒരേ തൂവൽ പക്ഷികൾ ഒരുമിച്ച് പറക്കും എന്ന് പറയുന്നത് പോലെയാണത്. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാഷിന്റെ സംഗീതം തന്നെ വേണം. അതിന് ജീവൻ നൽകാൻ ദാസ് സാറിന്റെ ശബ്ദം തന്നെ വേണം. ഇവർ ഒരേ കാലഘട്ടത്തിൽ ജനിച്ച് ഒരുമിച്ച് വന്നത് ആത്മബന്ധമല്ലാതെ മറ്റെന്താണ്?', എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.

ചിലർ‌ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് യേശുദാസ് കേരളത്തിലേക്ക് വന്ന് താമസമാക്കണമെന്നും കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 'ദാസേട്ടന് കേരളത്തിൽ കൊച്ചിയിൽ തന്നെ താമസിക്കുന്നതല്ലേ നല്ലത്?. കേരളത്തിന്റെ മുത്ത് കേരളത്തിൽ തന്നെ ഉള്ളതല്ലേ ഞങ്ങൾക്കും സന്തോഷം, ദാസേട്ടൻ അമേരിക്ക വിട്ട് കേരളത്തിലേക്ക് വരണം.

ഈ മലയാള മണ്ണ് ആണല്ലോ ദാസേട്ടനെ ദാസേട്ടൻ ആക്കിയത്...', എന്നിങ്ങനെയാണ് ചില കമന്റുകൾ‌. അമേരിക്കയിലെ ഡാലസിലെ മകന്റെ വസതിയിലാണ് യേശുദാസും ഭാര്യയും വിശ്രമജീവിതം ആസ്വദിക്കുന്നത്. അടുത്തിടെ പൊതു ഉദ്യാനത്തിൽ സായാഹ്നസവാരിയ്ക്കെത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിലേക്ക് അണ്ണറക്കണ്ണൻ കയറിയപ്പോഴുള്ള ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൻ വിജയ് യേശുദാസും മക്കളും അവധി കിട്ടുമ്പോഴെല്ലാം യേശുദാസിനെ കാണാനും ഒപ്പം സമയം ചിലവഴിക്കാനുമായി പോകാറുണ്ട്. അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നാണ് എം.ജിയും ഭാര്യ ലേഖയും മുമ്പ് പറഞ്ഞിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends