അനുഗ്രഹീതരായി നിലകൊള്ളൂ... സൂര്യയ്ക്ക് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ജ്യോതിക നായികയായി എത്തുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ആണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകള്‍ അറിയിച്ചത്.
'പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ഉണ്ടാകുന്നതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ', എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സൂര്യക്ക് ആശംസ അറിയിക്കുന്നതോടൊപ്പം കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച മമ്മൂട്ടിക്കും ആശംസാപ്രവാഹമാണ്.
https://www.facebook.com/Malayalivartha
























