Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനെയൊക്കെ സംസാരിക്കാമോ..? റിമിയെ കുറിച്ച് അമ്പരപ്പോടെ കെ എസ് ചിത്ര പറഞ്ഞത്...

24 JULY 2023 05:22 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന കെഎസ് ചിത്ര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രശസ്തയാണ്. മലയാളികൾക്ക് പ്രത്യേക മമതയാണ് ഗായികയോട് ഉള്ളത്. വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്മാൻ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകരുടെ അനശ്വരമായ ഗാനങ്ങൾ പാടാൻ ചിത്രയ്ക്ക് കഴിഞ്ഞു.

59ാം വയസ്സിലും ചിത്രയുടെ സ്വരമാധ്യര്യത്തിന് കോട്ടം തട്ടിയിട്ടില്ല. അടുത്തിടെ നീലവെളിച്ചം എന്ന സിനിമയിൽ ചിത്ര പാടിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രയുടെ ലളിതമായ സംസാരവും പെരുമാറ്റവുമാണ് ആരാധകരെ കുറേക്കൂടി ഗായികയിലേക്ക് അടുപ്പിക്കുന്നത്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽ പോലും ചിത്രയെക്കുറിച്ച് ആരാധകർക്ക് പരാതി വന്നിട്ടില്ല. ഗായിക റിമി ടോമിയെക്കുറിച്ച് ചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പുതിയ ഗായകരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. റിമി ടോമി ഒരു സ്റ്റേജ് ഷോ ലൈവായി കാെണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താൽ തെറ്റായി എടുക്കുമോ എന്ന ചിന്തയൊക്കെ എനിക്കുണ്ടായിരുന്നു.

 

റിമി ടോമിയുടെ കൺസേർട്ടിൽ അവർ ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി. വേദിയിൽ എന്തെങ്കിലും സംസാരിക്കണം, ഒന്നും പറയാതെ പാടിക്കൊണ്ടിരുന്നാൽ ആൾക്കാർക്ക് ഇഷ്ടപെടില്ല എന്ന് ഞാൻ റിമിയിൽ നിന്നും പഠിച്ചു. പുതിയ കുട്ടികളിൽ എന്തെങ്കിലും നല്ലത് കണ്ടാൽ സ്വീകരിക്കും. അതേസമയം തന്നെക്കൊണ്ട് പറ്റാത്തതാണെങ്കിൽ ആസ്വദിക്കുകയേ ഉള്ളൂയെന്നും ചിത്ര വ്യക്തമാക്കി.

തന്റെ ശബ്ദത്തിൽ മുമ്പത്തേതിൽ നിന്നും വ്യത്യാസം വന്നിട്ടുണ്ടെന്നും ചിത്ര പറയുന്നു. മുമ്പ് ശബ്ദം കുറേക്കൂടി നേർത്തതായിരുന്നു. പ്രായം കൂടുന്തോറും ശബ്ദത്തിന് കട്ടി വരും. മുമ്പത്തെ റേഞ്ചിൽ ഇപ്പോൾ പാടാൻ പറ്റുന്നില്ല. സംഗീതമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.അങ്ങനെയൊരു ജീവിതം വേണ്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

 

ഞാൻ പാടാതിരുന്ന സമയത്ത് ദാസേട്ടൻ എന്നോട് പറഞ്ഞത് മോളേ, നിനക്കിന് മുതൽ സംഗീതമേ ഉള്ളൂ എന്നാണ്. സംഗീതമില്ലാതെ ജീവിതമില്ല. പാടാൻ പറ്റിയില്ലെങ്കിലും കേട്ടുകൊണ്ടെങ്കിലും ഇരിക്കണം. നമ്മുടെ ശബ്ദം എത്രത്തോളം ഒരു നായികയ്ക്ക് ചേരുന്നുണ്ടോ അത് വരെ പാടാം. നമുക്ക് ശരിയാവുന്നില്ലെന്ന് തോന്നിയാൽ പാടരുത്. സ്വയം തിരിച്ചറിവ് ഉണ്ടാകണമെന്നും ചിത്ര തുറന്ന് പറഞ്ഞു.

പിന്നണി ഗാന രംഗത്തും ഈഗോയുണ്ട്. പക്ഷെ പേര് പറയാൻ താൽപര്യമില്ല. ഇങ്ങനെയൊക്കെ ഇവർക്ക് ചിന്തിക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അവരിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും കെഎസ് ചിത്ര വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്ര മനസ് തുറന്നത്.

അടുത്തിടെ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ചിത്ര പാടിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രയുടെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രയെ പോലെ നിരവധി പേർ റിമി ടോമിയുടെ സ്റ്റേജ് ഷോകളുടെ ആരാധകരാണ്. റിമി ടോമിയുടെ ഊർജസ്വലത ഏവരും എടുത്ത് പറയാറുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും റിമി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിത്രയും റിമി ടോമിയും ഒരുമിച്ച് ചില ഷോകളിൽ എത്തിയിട്ടുണ്ട്. ചിത്രയുടെ ആരാധികയാണ് റിമി. ഗായികയെക്കുറിച്ച് റിമിയും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends