Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഴഞ്ഞ് പോയി... ദിലീപിന് ഒപ്പം നിന്ന തിലകൻ ചേട്ടൻ ചെയ്തത് കണ്ട് കരഞ്ഞു!!! സംഭവിച്ചത്...

24 JULY 2023 05:33 PM IST
മലയാളി വാര്‍ത്ത

തിലകന്റെ കഥാപാത്രങ്ങൾ സിനിമാ ലോകത്ത് ഇന്നും ചർച്ചയാണ്. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചെയ്ത വേഷങ്ങളിലെല്ലാം തിലകന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന തിലകന് അനശ്വരമായ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. പെരുന്തച്ചൻ എന്ന ചിത്രത്തിൽ തിലകൻ ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മൂന്നാംപക്കം, കിരീടം, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ തിലകനിലെ നടൻ തിളങ്ങി.

തിലകനെക്കുറിച്ച് സംവിധായകൻ റാഫി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഞ്ചാബി ഹൗസിൽ‌ തിലകൻ അഭിനയിച്ച രംഗത്തെക്കുറിച്ചാണ് റാഫി സംസാരിച്ചത്. 'പഞ്ചാബി ഹൗസിൽ ഞാൻ കുഴഞ്ഞ ഒരു സ്ഥലമുണ്ട്. തിലകൻ ചേട്ടന്റെ സീനാണ്. മകൻ മരിച്ച പോയി എന്ന് വിശ്വസിച്ച് ജീവിക്കുന്ന അച്ഛൻ മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ് അവിടെ വന്ന് മകനെ കാണുകയാണ്.

ആ ഷോട്ടിൽ എങ്ങനെ ആയിരിക്കണം പെർഫോമൻസ് എന്ന ചർച്ച നടക്കുന്നുണ്ട്. ഓടി വന്ന് കെട്ടിപ്പിടിക്കാം, കരയാം. ഞാനിതേക്കുറിച്ച് ചോദിച്ചപ്പോൾ പുള്ളി ഞാൻ ചെയ്യാം, അതൊന്ന് നോക്ക് എന്ന് പറഞ്ഞു. തിലകൻ ചേട്ടൻ വെറുതെ ഒരു കൈയെടുത്ത് തോളിൽ വെച്ചേയുള്ളൂ. പക്ഷെ നമ്മൾ കരഞ്ഞു,' റാഫി പറഞ്ഞു തിലകന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും റാഫി വ്യക്തമാക്കി.

നെടുമുടി വേണുവിന്റെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഈ കഥാപാത്രം ചെയ്യാൻ വേണുവേട്ടൻ മാത്രമേയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ഇന്ദ്രൻസിന് ഇപ്പോൾ ലഭിക്കുന്ന കഥാപാത്രങ്ങൾ വലിയ നേട്ടം തന്നെയാണ്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടൻമാർ ദേശീയ അവാർഡ് വരെ വാങ്ങി. കുതിരവട്ടം പപ്പു സ്ഥിരം കോമഡി വേഷങ്ങൾ ചെയ്യുമായിരുന്നെങ്കിലും ചില സിനിമകളിൽ ചെയ്ത സീരിയസ് വേഷം കണ്ടാൽ നമ്മൾ ഞെട്ടിപ്പോവുമെന്നും റാഫി ചൂണ്ടിക്കാട്ടി.

 

പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അഭിനയിച്ച വൈകാരിക രംഗം നീക്കിയതിനെക്കുറിച്ചും റാഫി സംസാരിച്ചു. ഹരിശ്രീ അശോകൻ വളരെ ആഗ്രഹിച്ച രംഗമായിരുന്നു അത്. പക്ഷെ അത് നീക്കേണ്ടി വന്നു. സിനിമയിൽ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രത്തിന്റെ കോമഡി പരിവേഷത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ദൈർഘ്യവും കാരണമാണ് ഈ സീനുകൾ നീക്കം ചെയ്തതെന്ന് റാഫി വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റാഫിയുടെ പ്രതികരണം.

1998 ലാണ് പഞ്ചാബി ഹൗസ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറവും ഈ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ദിലീപ്, മോഹിനി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ജോമോൾ, നീന കുറുപ്പ് തുടങ്ങി വലിയ താരനിര പഞ്ചാബി ഹൗസിൽ അണിനിരന്നു. സിനിമയിൽ കോമഡി രംഗങ്ങൾക്ക് ഇന്നും ആരാധകരുണ്ട്.

വർഷങ്ങൾക്ക് ശേഷവും പഞ്ചാബി ഹൗസിലെ രംഗങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ കരിയറിൽ ആരാധകർ‌ ഇന്നും എടുത്ത് പറയുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. സിനിമയിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് ജയറാമിനെയായിരുന്നു. റാഫി-ദീലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ഏറെ നാളുകൾക്ക് ശേഷം ദിലീപ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജൂലൈ 28 ന് സിനിമ തിയറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends